കണ്ണൂരില്‍ നടുറോട്ടില്‍ കാട്ടാന പ്രസവിച്ചു

കണ്ണൂര്‍ ആറളത്ത് നടുറോഡില്‍ കാട്ടാന പ്രസവിച്ചു. കണ്ണുര്‍ കീഴ്പ്പള്ളി -പാലപ്പുഴ റോഡിലാണ് കാട്ടാന പ്രസവിച്ചത്.സംരക്ഷണ വലയം തീര്‍ത്ത് പ്രദേശത്ത് കാട്ടാനകള്‍ തമ്പടിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.

Also Read : ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്, ഇന്ത്യക്കെതിരെ ഓസ്ട്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക്

ബുധനാഴ്ച രാത്രിയാണ് ജനവാസ മേഖലയില്‍ കാട്ടാന പ്രസവിച്ചത്.കീഴ്പ്പള്ളി പാലപ്പുഴ റോഡില്‍ നഴ്‌സറിക്ക് സമീപം നടുറോഡിലായിറുന്നു പ്രസവം. പിന്നാലെ കാട്ടാനക്കൂട്ടം കുട്ടിയാനയ്ക്ക് സംരക്ഷണ വലയം തീര്‍ത്ത് പ്രദേശത്ത് തമ്പടിച്ചു. ഇതിനെ തുടര്‍ന്ന് കീഴപ്പള്ളി പാലപ്പുഴ റോഡ് അടച്ചു. വനം വകുപ്പ് നിരീക്ഷണവും ഏര്‍പ്പെടുത്തി. മണിക്കൂറുകള്‍ക്ക് ശേഷം കാട്ടാനക്കൂട്ടം കുട്ടിയാനയുമായി ഉള്‍പ്രദേശത്തേക്ക് മടങ്ങി. സ്ഥിരമായി കാട്ടാനയുടെ സാനിധ്യമുള്ള പ്രദേശമാണ് ആറളം പുനരധിവാസ മേഖല.ഇവിടെ അമ്പതിലധികം കാട്ടാനകള്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News