പാലക്കാട് വാളയാറില്‍ റെയില്‍വേ നിര്‍മ്മിച്ച അടിപ്പാതയില്‍ വീണ്ടും കൊമ്പന്‍: വീഡിയോ പുറത്ത്

പാലക്കാട് വാളയാറില്‍ റെയില്‍വേ നിര്‍മ്മിച്ച അടിപ്പാതയിലൂടെ കടന്ന് കൊമ്പന്‍. കഴിഞ്ഞദിവസം പുലര്‍ച്ചെ 3 മണിയോടെ ഒറ്റക്കൊമ്പന്‍ അടിപ്പാതയിലൂടെ കടന്ന് പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. ട്രെയിന്‍ തട്ടി കാട്ടാനകള്‍ ചരിയുന്ന സാഹചര്യത്തിലാണ് 3.7 കോടി രൂപ ചിലവഴിച്ച് അടിപ്പാത നിര്‍മ്മിച്ചത്. ആനത്താരയായതിനാല്‍ ഇവിടെ ട്രെയ്ന്‍ തട്ടി ആനകളും വന്യമൃഗങ്ങളും ചരിയുന്ന സാഹചര്യമുണ്ടായിരുന്നു. അടിപ്പാത യാഥാര്‍ത്ഥ്യമായതോടെ ട്രെയ്‌നുകളുടെ വേഗനിയന്ത്രണം ഒഴിവാക്കാൻ കഴിഞ്ഞിരുന്നു. ഒന്നരവര്‍ഷത്തിനിടെ വാളയാറിനും ഒലവക്കോടിനും ഇടയില്‍ ബി ട്രാക്കില്‍ 7 ആനകളാണ് ട്രെയിന്‍ തട്ടി ചരിഞ്ഞത്. വാളയാറിനും നവകരയ്ക്കും ഇടയിലായാണ് വന്യമൃഗങ്ങള്‍ക്കായി നിർമിച്ച ഈ അടിപാത സ്ഥിതി ചെയ്യുന്നത്.

ALSO READ: കെമിക്കൽ ഫാക്ടറിയിലെ വിഷവാതകം ശ്വസിച്ച 28 പേർ ആശുപത്രിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here