
അതിരപ്പിള്ളിയിൽ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞടുത്ത് കാട്ടാന. അതിരപ്പിള്ളി വെറ്റിലപ്പാറ വഞ്ചിക്കടവ് ഉന്നതിയിൽ ഇന്നലെ രാത്രി എട്ടരയോടെയാണ് കാട്ടാന ആൾക്കൂട്ടത്തിലേക്ക് പാഞ്ഞടുത്തത്. എടയാലത്തു പറമ്പിൽ മധുവിന്റെ വീട്ടിൽ മകന്റെ കല്യാണത്തിനു ശേഷമുള്ള ബന്ധു വീട്ടുകാരുടെ വിരുന്ന് ചടങ്ങ് നടന്നതിനു ശേഷം റോഡിൽ സംസാരിച്ചു നിൽക്കുമ്പോഴാണ് കാട്ടാന പാഞ്ഞടുക്കുന്നത്.
ഒരാളുടെ ബൈക്ക് ആക്രമിക്കുകയും വൈദ്യുതി വകുപ്പിന്റെ താൽക്കാലിക മീറ്റർ ബോർഡ് തകർക്കുകയും ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

