
ലോകത്തിലെ ഏറ്റവും മികച്ച ശബ്ദം എന്ന് നെറ്റിസൺസ് ഇപ്പോൾ വിശേഷിപ്പിക്കുന്നത് എന്തിനെയാണെന്ന് അറിയാമോ? വെള്ളത്തിൽ കളിച്ചു നടക്കുന്ന ആനകൾ സന്തോഷത്താൽ പുറപ്പെടുവിക്കുന്ന ശബ്ദത്തെയാണ്.
രണ്ട് ആനകൾ നദിയിലൂടെ നീന്തി കളിക്കുന്നതിന്റെ സന്തോഷകരമായ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വെള്ളത്തിലെ അവരുടെ കളികൾ മാത്രമല്ല, അവ പുറപ്പെടുവിക്കുന്ന സന്തോഷകരമായ ശബ്ദങ്ങൾ കൂടിയാണ് വീഡിയോ വൈറലാകാനുള്ള കാരണം.
തായ്‌ലൻഡിലെ സേവ് എലിഫന്റ് ഫൗണ്ടേഷന്റെ സ്ഥാപകനായ ലെക് ചൈലെർട്ട് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോൾ വൈറലാണ്.”ശബ്ദം ഓണാക്കുക, ആനയുടെ സന്തോഷകരമായ ഗാനം നിങ്ങൾ കേൾക്കും,” എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ആഴം കുറഞ്ഞ നദിയിലൂടെ പതുക്കെ നീങ്ങുന്ന രണ്ട് ആനകളെയാണ് വീഡിയോയിൽ കാണിക്കുന്നത്. ആനന്ദത്തോടെ അവർ അവിടെ ചുറ്റിത്തിരിയുകയും പുറപ്പെടുവിക്കുന്ന ശബ്ദവുമാണ് ശ്രദ്ധേയമാകുന്നത്. കാണാം ലെക് ചൈലെർട്ട് പോസ്റ്റ് ചെയ്ത വീഡിയോ.
പോസ്റ്റ് ചെയ്തതിനുശേഷം, ക്ലിപ്പ് 17,000-ത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. കമന്റ് വിഭാഗത്തിൽ നിരവധി വൈകാരിക പ്രതികരണങ്ങളും കാണാൻ സാധിക്കും. സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആനകളുടെ ഈ ആനന്ദ ദൃശ്യങ്ങൾ ഏറ്റെടുക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here