
പോക്സോ കേസില്‍ പ്രതിയായ മാരാരിക്കുളം, പൊള്ളേത്തൈ ചിത്തിര വീട്ടില്‍ രാജേഷ് കുമാറിനെ (56)നെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ മോഹിത് പി.കെ പ്രതിക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു.
മാരാരിക്കുളം സ്വദേശിയായ 11 വയസ്സുള്ള പെണ്‍കുട്ടിയെ പ്രതിയുടെ വസതിയില്‍ കൊണ്ട് പോയി പല തവണ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതിയെ എറണാകുളത്ത് പിടി കൂടുകയായിരുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here