നടൻ ബാല തിരിച്ചുവരവിന്റെ പാതയിൽ; ഒന്നിച്ചുള്ള വീഡിയോ പങ്കുവെച്ച് എലിസബത്ത്

നടൻ ബാലയുമായുള്ള ഏറ്റവും പുതിയ വീഡിയോ യൂട്യൂബിൽ പങ്കുവെച്ച് ഭാര്യ എലിസബത്ത്. തിരിച്ചുവരവിന്റെ പാതയിലാണ് ഇപ്പോൾ നടൻ ബാല. കരൾമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം താരം സുഖം പ്രാപിച്ചു വരികയാണ്. ഇരുവരും ഒന്നിച്ചുള്ള വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

Also Read: അമ്മ രണ്ടാമതും ഗര്‍ഭിണിയെന്ന വാര്‍ത്ത തമാശയായി തോന്നി, പക്ഷേ…. കണ്ണുനനയിച്ച് നൈനികയുടെ വാക്കുകള്‍

ഗുരുതരമായ കരള്‍രോഗത്തെത്തുടര്‍ന്ന് ഒരുമാസം മുമ്പാണ് ബാലയെ എറണാകുളത്തെ അമൃത ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. ആദ്യം ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് ബാല ജീവിതത്തിലേക്കു തിരികെയെത്തുകയായിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിർദേശിച്ചത്. ബാലയ്ക്കുവേണ്ടി കരള്‍ പകുത്ത് നല്‍കാന്‍ സന്നദ്ധരായ ദാതാക്കളിൽ നിന്നും ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു. ബാലയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് മുഴുവൻ ആരാധകരും സിനിമാ പ്രവർത്തകരും.

Also Read: ഷാരൂഖ് നായകന്‍, വിജയ് സേതുപതി വില്ലന്‍; ജവാനിലെ നിരസിച്ച ഓഫര്‍ സ്വീകരിച്ച് അല്ലു അര്‍ജുന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News