ഒബാമയെ പിന്തള്ളി മസ്ക്

മുൻ അമേരിക്കൻ പ്രസിഡൻ്റ്  ബരാക് ഒബാമയെ പിന്തള്ളി ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക്. മൈക്രോബ്ലോഗിങ് സോഷ്യൽ മീഡിയ സൈറ്റായ ട്വിറ്ററിൽ നിലവിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന വ്യക്തിയായി മസ്ക് മാറിയിരിക്കുകയാണ്. ബരാക് ഒബാമയായിരുന്നു നേരത്തെ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. നിലവിൽ ട്വിറ്ററിൽ ഇലോൺ മസ്കിന് 133.1 ദശലക്ഷം ഫോളോവേഴ്സാണുള്ളത്. നിലവിൽ 133 ദശലക്ഷം ഫോളോവേഴ്‌സുള്ള ബരാക് ഒബാമയുടെ പേരിലായിരുന്നു 2020 മുതൽ ഈ റെക്കോർഡ് ഉണ്ടായിരുന്നത്.

ലോകത്തിലെഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായ ഇലോൺ മസ്ക് 44 ബില്യൺ ഡോളർ മുടക്കി 2022 ഒക്ടോബർ 27-നായിരുന്നു ട്വിറ്റർ സ്വന്തമാക്കിയത്. അന്ന് അദ്ദേഹത്തിന് ട്വിറ്ററിൽ 110 മില്യൺ പിന്തുടർച്ചക്കാരുണ്ടായിരുന്നു. ട്വിറ്റർ സിഇഒ ആയ ശേഷം പുതുതായി 23 ദശലക്ഷത്തിലധികം പേരാണ് അദ്ദേഹത്തെ ട്വിറ്ററിൽ ഫോളോ ചെയ്തത്. അതായത് ഒരു ദിവസം ശരാശരി 100,000 പുതിയ ഫോളോവേഴ്‌സിൻ്റെ വർദ്ധനവാണ് ട്വിറ്ററിൻ്റെ ഉടമസ്ഥനായ ശേഷം മസ്ക് സ്വന്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News