ട്രംപ് ജയിച്ചതിന് പിന്നാലെ പണം വാരാൻ ഒരുങ്ങി ഇലോൺ മസ്ക്

elon musk and trump

അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ വിജയത്തിനായി ചില്ലറ പണിയൊന്നും അല്ല ലോക കോടീശ്വരൻ ആയ ഇലോൺ മസ്ക് എടുത്തത്. 119 മില്യൺ ഡോളർ, അതായത് ഏകദേശം ആയിരം കോടി ഇന്ത്യൻ രൂപയാണ് ട്രംപിന്റെ പ്രചാരത്തിനായി മസ്ക് ഒഴുക്കിയത്. കൂടെ തന്റെ എക്സ് അടക്കമുള്ള സംവിധാനങ്ങളും ഉപയോഗിച്ചു. എന്നാൽ ഈ പണമൊഴുക്കിയത് ഒന്നും വെറുതെയായില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ട്രംപിന്‍റെ വിജയത്തോടെ ഇലോൺ മസ്‌കിന്‍റെ ആസ്തിയിൽ 2,000 കോടി ഡോളറിലേറെയാണ് വർധനവുണ്ടായത്. ടെസ്‌ലയുടെ സ്റ്റോക്ക് ഏകദേശം 15 ശതമാനം ഉയരത്തിൽ ആണ് ക്ലോസ് ചെയ്ത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന ഓഹരി വിലയായാണ് ഇത് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ ഇതുൾപ്പടെയുള്ള ബിസിനസുകളിൽ വർധനവ് രേഖപ്പെടുത്തിയേക്കും.

ALSO READ; ട്രംപിന്‍റെ രണ്ടാം വരവ്; സിഐഎ തലവനായി ഇന്ത്യൻ വംശജൻ?

പെൻസിൽവാനിയയിൽ ട്രംപിനെതിരായ വധശ്രമത്തിന് തൊട്ടുപിന്നാലെയാണ് മസ്‌ക് റിപ്പബ്ലിക്കൻ പാർട്ടിക്ക് പിന്തുണയുമായി എത്തിയത്. പ്രസിഡന്‍റ് സ്ഥാനാർഥി എന്ന നിലയിൽ ട്രംപിന് ഏറ്റവുമധികം പിന്തുണ നൽകിയവരിൽ ഒരാളായിരുന്നു മസ്ക്. ‌ വോട്ടർമാരെ സ്വാധീനിക്കാനായി സമ്മാനങ്ങളും പണവും നൽകി. ഇത് ഒട്ടേറെ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. താൻ ജയിച്ചാൽ മസ്കിനെ തന്റെ ഉപദേഷ്ട്ടാവായി വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്ന് ട്രംപ് പ്രചാരണ പരിപാടിയ്ക്കിടെ പറഞ്ഞിരുന്നു.

ALSO READ; ഒടിടി അലർട്ട്: നാളെ ഡിജിറ്റൽ റിലീസിനെത്തുന്ന 3 ബിഗ് ബജറ്റ് സിനിമകൾ ഇവയൊക്കെയാണ്

സമാനമായി ജെഫ് ബെസോസിന്‍റെയും വാറൻ ബഫറ്റിന്‍റെയും ഒക്കെ ആസ്തി ഉയ‍ർന്നിട്ടുണ്ട്. ട്രംപ് ക്രിപ്‌റ്റോ നിക്ഷേപകനായതിനാൽ ക്രിപ്റ്റോകറൻസികളുടെ മൂല്യവും ഉയ‍ർന്നു. ട്രംപിന്‍റെ കാലയളവ് എഥിറിയം പോലെയുള്ള ക്രിപ്‌റ്റോ നിക്ഷേപകർക്ക് നേട്ടമായേക്കും. കോർപ്പറേറ്റ് നികുതി വെട്ടിക്കുറമെന്ന സൂചന വൻകിട കമ്പനികൾക്കെല്ലാം നേട്ടമാണ്. ട്രംപിന്‍റെ വിജയം ഓഹരി വിപണികൾക്ക് നേട്ടമായതിനാൽ ഇന്ത്യയിലും ശതകോടീശ്വരൻമാർ കൂടുതൽ പണം കൊയ്തു. റിലയൻസ് ഇൻഡസ്ട്രീസ്, അദാനി പോർട്ട് തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News