നോക്കൂ, ഒന്ന് ചിരിക്കൂ; വൈറലായി ഇലോൺ മസ്കിനൊപ്പമുള്ള ഷവോമി സിഇഒയുടെ സെൽഫി

VIRAL SELFIE

അമേരിക്കയും ചൈനയും തമ്മിലുള്ള ഉന്നതതല ഉച്ചകോടി ശ്രദ്ധനേടുന്നുണ്ട്. അതിനിടെ ആളുകൾ കുറച്ച് കൂടുതൽ ശ്രദ്ധിച്ച ഒരു സെൽഫി ഉണ്ട്. ഷവോമി സിഇഒ ലി യുൻ ടെസ്‌ലയ്ക്കും സിയോൺ ഉടമ എലോൺ മസ്‌കിനുമൊപ്പം എടുത്ത സെൽഫി. ടെക് ലോകത്തിലെ ഏറ്റവും വൈറൽ നിമിഷം എന്നാണ് ഇതിനെ പലരും വിശേഷിപ്പിച്ചത്.

യുഎസിലെയും ചൈനയിലെയും പ്രമുഖ ബിസിനസ് നേതാക്കൾക്കായി ചൈനയുടെ തലസ്ഥാനമായ ബീജിംഗിൽ നടത്തിയ ഡിന്നറിനിടെ ആണ് ഈ സെൽഫി പിറന്നത്. മസ്‌ക് നിലവിൽ ഒരു യുഎസ് പ്രതിനിധി സംഘത്തോടൊപ്പം ചൈന സന്ദർശിക്കുകയാണ്. ബിസിനസ്, സാങ്കേതികവിദ്യ , ഇലക്ട്രിക് കാറുകൾ, വിതരണ ശൃംഖല തുടങ്ങിയ വിഷയങ്ങളിൽ യുഎസും ചൈനയും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ട്.

ALSO READ: സ്പ്ലിറ്റ് എസിയും വിൻഡോ എസിയും; ഏതാണ് നിങ്ങളുടെ വീടിന് അനുയോജ്യം ?

ഡിന്നറിനിടെ ഷവോമി സ്ഥാപകൻ ലീ ജുൻ എലോൺ മസ്കിനെ സമീപിക്കുന്നതും ഇരുവരും ഹസ്തദാനം ചെയ്യുന്നതും അടക്കം വിഡിയോകൾ പുറത്തുവന്നിരുന്നു. ഇതിനിടെ ആണ് ലീ ജുൻ മസ്കിനൊപ്പം ഒരു സെൽഫി എടുത്തത്. ഇതാണ് ഏറ്റവും കൂടുതൽ വൈറലായി മാറിയത്.

വ്യത്യസ്ത പ്രതികരണങ്ങൾ ആണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇലക്ട്രിക് വാഹന ലോകത്തെ രണ്ട് പ്രമുഖ വ്യക്തികൾ തമ്മിലുള്ള കൂടിക്കാഴ്ചയായിരുന്നു ഇതെന്ന് പലരും പറയുന്നു. ഒരു ദിവസം ഷവോമിയുടെ റോബോട്ടും ടെസ്‌ല ഒപ്റ്റിമസും ഒരുമിച്ച് ഒരു സെൽഫി എടുക്കുമെന്നും പലരും തമാശയായി കുറിച്ചു.

ലീ ജുൻ പലതവണ എലോൺ മസ്കിനെ പ്രശംസിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഷവോമി ഇലക്ട്രിക് കാർ വിപണിയിൽ പ്രവേശിച്ചതിനുശേഷം അദ്ദേഹത്തെ മസ്കുമായിട്ടാണ് ആളുകൾ താരതമ്യപ്പെടുത്തിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News