ഇനി മുതൽ എക്സ് മാത്രമേ ഉപയോഗിക്കൂ, തന്റെ ഫോൺ നമ്പർ ഒഴിവാക്കും: ഇലോൺ മസ്ക്

ഇനി മുതൽ ഓഡിയോ വീഡിയോ കോളുകൾക്കും ടെക്സ്റ്റ് മെസെജുകൾക്കുമായി എക്സ് മാത്രമേ ഉപയോഗിക്കുവെന്ന് എക്സ് തലവൻ ഇലോൺ മസ്ക്. മാസങ്ങൾക്കുള്ളിൽ തന്റെ ഫോൺ നമ്പർ ഒഴിവാക്കുമെന്നും മസ്‌ക് പറഞ്ഞു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് മസ്ക് ഇക്കാര്യം അറിയിച്ചത്.

ALSO READ: മോദിയുടെ അതിഥിയാവാന്‍ ‘അധിക’ യോഗ്യന്‍; പ്രേമചന്ദ്രനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം കടുക്കുന്നു

ട്വിറ്ററിന്റെ പേര് എക്സ് എന്നാക്കിയതിന് പിന്നാലെ വീഡിയോ ഓഡിയോ കോൾ സൗകര്യവും കമ്പനി അവതരിപ്പിച്ചിരുന്നു. എക്‌സിന്റെ ഓഡിയോ വീഡിയോ കോളിങ് ഫീച്ചറുകൾക്ക് പ്രാധാന്യം നൽകുന്നതിനുള്ള മസ്കിന്റെ നീക്കമാണിത്.ഇതിനായി ഫോൺ നമ്പറാവശ്യമില്ല. ഐഒഎസിലും ആൻഡ്രോയിഡിലും പേഴ്‌സണൽ കംപ്യൂട്ടറുകളിലും ഈ സൗകര്യം ഉപയോഗിക്കാം.

എല്ലാ ഓൺലൈൻ സേവനങ്ങളും ലഭിക്കുന്ന ഒരു സൂപ്പർ ആപ്പ് അല്ലെങ്കിൽ എവരിതിങ് ആപ്പ് എന്ന നിലയിലേക്ക് എക്‌സിനെ മാറ്റിയെടുക്കും എന്ന് മസ്‌ക് പറഞ്ഞിരുന്നു.

ALSO READ: കൊവിഡ് കാലം മാനസിക സംഘര്‍ഷങ്ങളുണ്ടാക്കി,എല്ലാവരും കുടുംബം പോലെ മാറി; ആടുജീവിതത്തിന്റെ ഷൂട്ടിംഗ് ഓർമകളുമായി വീഡിയോ

മുൻപ് എക്‌സ് പ്ലാറ്റ്‌ഫോമിലെ ഡേറ്റയിലേക്ക് ലൈവായി എൻട്രി നടത്താൻ സാധിക്കുന്ന പുതിയ എഐ ചാറ്റ് സംവിധാനം മസ്ക് പരിചയപ്പെടുത്തിയിരുന്നു. തന്റെ കമ്പനിയായ എക്‌സ്എഐയുടെ ആദ്യ മോഡലാണ് ഗ്രോക് എന്ന പേരിൽ അന്ന് മസ്‌ക് അവതരിപ്പിച്ചത്. ഇത് ഓപ്പൺ എഐ ചാറ്റ്ജിപിടി, ഗൂഗിൾ പാമിനും എന്നിവയുടെ സാങ്കേതികവിദ്യയായ ലാർജ് ലാംഗ്വെജ് മോഡലിൽ അധിഷ്ഠിതമാണ്.
ഗ്രോക് ഉപയോഗിച്ച് എക്സിൽ വരുന്ന പുതിയ വിവരങ്ങൾ ആക്സസ് ചെയ്യാനാകുമെന്നതായിരുന്നു അതിന്റെ പ്രത്യേകത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here