എക്‌സ് ഇനി ജോബ് കം ഡേറ്റിംഗ് പ്ലാറ്റ്ഫോം; വിപുലീകരിക്കാനൊരുങ്ങി മസ്‌ക്

എക്സ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വിപുലീകരിക്കാനൊരുങ്ങി ഇലോൺ മസ്‌ക്. ഡേറ്റിംഗ്, ജോബ് സെർച്ച് പ്ലാറ്റ്ഫോമിന് പുറമെ വീഡിയോ കോളിങ്, വോയിസ് കോളിങ്, പേയ്‌മെന്റ് തുടങ്ങിയ ഫീച്ചറുകളും തുടങ്ങാൻ തീരുമാനമുണ്ട്.  കഴിഞ്ഞാഴ്ച നടന്ന കമ്പനിയുടെ ഇന്റേണൽ മീറ്റിങ്ങിൽ മസ്‌ക് ഇക്കാര്യം അവതരിപ്പിച്ചെന്നാണ് റിപ്പോർട്ട്. മറ്റു പ്രധാന ആപ്പുകളായ ലിങ്ക്ഡ് ഇൻ, യൂട്യൂബ് എന്നിവയോട് കിടപിടിക്കുന്ന പ്രവർത്തനം ആരംഭിക്കാനാണ് തീരുമാനമെന്നും സൂചനയുണ്ട്.

Also Read : Twitter: ട്വിറ്ററില്‍നിന്നു ജീവനക്കാരുടെ കൂട്ട രാജി; നൂറു കണക്കിനു പേര്‍ പടിയിറങ്ങി

കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ട്വിറ്റർ ഏറ്റെടുത്ത ശേഷം എലോൺ മസ്ക് എക്സ് എന്ന് പേര് മാറ്റുകയായിരുന്നു. മുൻപത്തെ സ്വീകാര്യത കുറയാതെ തന്നെ എക്‌സിനെ വിപുലീകരിക്കാനാണ് മസ്കിന്റെ നിലവിലെ ശ്രമം. എക്സ് ആക്കിയതിനു ശേഷമുള്ള മാറ്റങ്ങൾക്കെല്ലാം വലിയ ജനപിന്തുണ ലഭിച്ചതും ഇതിനു പിന്നിലെ ഒരു കാരണമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel