
പണ്ട് എവിടെ പോയാലും നമ്മുടെ കയ്യിൽ കാണുന്ന ഒന്നാണ് പേഴ്സ്. എന്നാൽ യുപിഐ വന്നതിന് ശേഷം പേഴ്സിന്റെ ഉപയോഗം കുറഞ്ഞു എന്നതാണ് സത്യം. അതായത് യുപിഐ വഴിയുള്ള പണമിടപാടുകൾ വേഗത്തിലാണ് നടക്കുന്നത്. കൂടാതെ എവിടെ നിന്ന് വേണമെങ്കിലും പണമിടപാടുകൾ നടത്തൻ കഴിയുന്നു. എന്നാൽ എപ്പോഴെങ്കിലും ഒരു അക്കൗണ്ട് നമ്പറോ ,ഫോൺ നമ്പറോ മാറിപ്പോയി മറ്റൊരാൾക്ക് പണം എത്തിയാൽ എന്ത് ചെയ്യുമെന്ന് ചിന്തിച്ചിട്ടുണ്ടോ? നഷ്ടപ്പെട്ട പണം സുരക്ഷിതമായി തിരികെ ലഭിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക.
1. ആദ്യം തന്നെ ആ അക്കൗണ്ട് ഉടമയെ ബന്ധപ്പെടുക. അബദ്ധത്തിൽ പണം വന്ന കാര്യം അറിയിച്ച് അത് തിരികെ ചോദിക്കുക.
ALSO READ :വാട്സ്ആപ്പിന്റെ തലപ്പത്തേക്ക് ഇന്ത്യക്കാരൻ; കുനാൽ ഷാ പുതിയ സിഇഒ
2. പണം തിരികെ തരാൻ ആ വ്യക്തി തയ്യാറാകുന്നില്ലങ്കിൽ നിയമപരമായ നടപടികളിലേക്ക് നോക്കുക. അതിനു വേണ്ടി താഴെ പറയുന്ന വിവരങ്ങൾ സൂക്ഷിക്കുക.
പണം അയച്ചതിന്റെ സ്‌ക്രീൻഷോട്ട്, അയച്ച തുക, തീയതി, സമയം, ട്രാൻസാക്ഷൻ ഐഡി ,യുടിആർ നമ്പർ
3. നിങ്ങൾ ഉപയോഗിച്ച യുപിഐ ആപ്പിന്റെ കസ്റ്റമർ കെയറുമായി ബന്ധപ്പെടുക.
ഗൂഗിൾ പേ -1800 419 0157
ഫോൺ പേ – 080 6872 7374
നിർദേശം : ഈ സഹചര്യത്തിൽ ഉടൻ തന്നെ ബാങ്കുമായി ബന്ധപ്പെടാൻ ശ്രമിക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

