മുണ്ടക്കൈ – ചൂരല്‍മല ടൗണ്‍ഷിപ്പ്; ഉയര്‍ന്ന തുക നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചില്ല

HIGH COURT

മുണ്ടക്കൈ – ചൂരല്‍മല ടൗണ്‍ഷിപ്പ് നിര്‍മാണത്തിനായി ഏറ്റെടുത്ത സ്ഥലത്തിന് ഉയര്‍ന്ന തുക നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചില്ല. എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഹര്‍ജി പരിഗണിക്കാന്‍ ജസ്റ്റിസ് ടി ആര്‍ രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വിസമ്മതിക്കുകയായിരുന്നു.

ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ തീരുമാനിച്ച 26 കോടി രൂപ നഷ്ടപരിഹാരം മതിയായതല്ലെന്നും
549 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നായിരുന്നു എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമകളുടെ ആവശ്യം.

അതേസമയം മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് ഉള്ള ടൗൺഷിപ്പിന് ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. എൽഡിഎഫ് സർക്കാറിന്‍റെ വികസന കാഴ്ചപാടുമായി ചേർന്നു നിൽക്കുന്ന ലോകോത്തര നിലവാരത്തിലുള്ള ടൗൺഷിപ്പാണ് വയനാട് എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്നത്. വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്ന പിണറായി സർക്കാരിന്‍റെ ഇച്ഛാശക്തിയുടെ മറ്റൊരു ഉദാഹരണമായി മാറുകയാണ് വയനാട് ടൗൺഷിപ്പ്. വയനാട് ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണ മറികടന്നാണ് ടൗൺഷിപ്പെന്ന വാഗ്ദാനം യാഥാർത്ഥ്യമാക്കുന്നത്.

സാമ്പത്തിക സഹായം പോലും നൽകാതെ തളർത്താൻ കേന്ദ്രം കിണഞ്ഞ് പരിശ്രമിച്ചിട്ടും സർക്കാരും ജനങ്ങളും ഒത്തൊരുമിച്ച് നിന്ന് സഹജീവി സ്നേഹത്തിന്റെ ബലത്തിൽ കെട്ടിപൊക്കുന്നതാണ് ഈ ടൗൺഷിപ്പ്. വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്ന പിണറായി സർക്കാരിന്‍റെ ഇച്ഛാശക്തിയുടെ മറ്റൊരു പ്രതീകമായി മാറുകയാണ് വയനാട് ടൗൺഷിപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News