മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസം: ഭീമമായ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഹൈക്കോടതിയിൽ

Wayanad Rehabilitation

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസത്തിനായി ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഭീമമായ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഹൈക്കോടതിയെ സമീപിച്ചു. 549 കോടി രൂപ  നഷ്ടപരിഹാരമായി നല്‍കണമെന്നാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമകളുടെ ആവശ്യം. സര്‍ക്കാര്‍ തീരുമാനിച്ച 26 കോടി രൂപ മതിയായതല്ലെന്നും എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

78.19 ഹെക്ടര്‍ ഭൂമിക്ക് 519. 61 കോടി രൂപ മതിപ്പുവില വരും.64 ഹെക്ടര്‍ ഭൂമിക്ക് 20 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ കണക്കാക്കിയത്.ഇത് വിപണി വിലയുടെ 5 ശതമാനം തുക മാത്രമാണ്.

ALSO READ; മാലിന്യമുക്തം നവകേരളം: മാലിന്യക്കൂനകളില്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക്കേരളം; മാർച്ച് 30 ന് ഔദ്യോഗിക പ്രഖ്യാപനം: മന്ത്രി എംബി രാജേഷ്

ഭൂമിയുടെ വിപണി വിലയ്ക്ക് ആനുപാതികമല്ല നഷ്ടപരിഹാരത്തുകയെന്നും ഹര്‍ജിയില്‍ പറയുന്നു. എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഹര്‍ജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും.

ENGLISH NEWS SUMMARY: Elston Estate has approached the High Court seeking a huge amount of compensation in connection with the acquisition of land for the rehabilitation of Mundakai – Chooralmala. The owners of Elston Estate are demanding Rs 549 crore as compensation.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News