‘എൽസ്റ്റോൺ എസ്റ്റേറ്റ് മോഡൽ ഹൗസ് നിർമാണം ഒരു മാസം കൊണ്ട് പൂർത്തീകരിക്കും’: മന്ത്രി പി രാജീവ്

എൽസ്റ്റോൺ എസ്റ്റേറ്റ് മോഡൽ ഹൗസ് നിർമാണം ഒരു മാസം കൊണ്ട് പൂർത്തീകരിക്കുമെന്ന് മന്ത്രി പി രാജീവ്. ആറുമാസം കൊണ്ട് വീടുകൾ പൂർത്തീകരിച്ച് കൈമാറുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സർക്കാർ മുന്നോട്ടു പോകുന്നത്. പരമാവധി വേഗതയിൽ സുരക്ഷിതമായ വീടുകൾ ഒരുക്കു എന്നും മന്ത്രി പറഞ്ഞു.

വയനാട് കാർബൺ ന്യൂട്രൽ കോഫി പാർക്ക് 29 ഏക്കർ രജിസ്റ്റർ ചെയ്തു. അതിനായി സൊസൈറ്റി രൂപീകരണം നടക്കുകയാണ്, അതിവേഗത്തിൽ പൂർത്തീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും മന്ത്രി പി രാജീവ്.

Also read: സ്ത്രീധനത്തിന്‍റെ പേരില്‍ പട്ടിണിക്കിട്ട 28കാരി തുഷാര മരിക്കുമ്പോള്‍ ഭാരം വെറും 21 കിലോ; ആമാശയത്തില്‍ ഭക്ഷണത്തിന്റെ അംശം പോലുമില്ല, ഞെട്ടിച്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

അതേസമയം, മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസത്തിന്റെ ഭാഗമായുളള ഭൂമി ഏറ്റെടുക്കലിനെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന് തിരിച്ചടി. ഹര്‍ജിയില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എല്ലാ വശവും പരിശോധിച്ചാണ് ഹൈക്കോടതി ഉത്തരവെന്ന് നിരീക്ഷിച്ച സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം തളളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News