രാത്രിയെന്നോ പകലെന്നോ ഇല്ലാത്ത നരനായാട്ട്. കണ്മുന്നിൽ കാണുന്നവരെയെല്ലാം പൊലീസ് ക്രൂരമായി മർദിച്ചു. സ്ത്രീകളെ ഉപദ്രവിച്ചു, ഇന്ത്യയുടെ ചരിത്രത്തിലെ ആ കറുത്ത ഏട്, അടിയന്തരാവസ്ഥ. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ നാടെങ്ങും കോൺഗ്രസ് ഭീകരത നിഴലിച്ച ആ കാലം. ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് 51 വർഷങ്ങൾക്ക് മുന്നേ ആണ്. 1975 ജൂൺ 25 നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതിന് ശേഷം കണ്ടത് എല്ലാ അർത്ഥത്തിലും ജനാധിപത്യത്തെ കൊല ചെയ്യുന്ന സമീപനമാതിരുന്നു. രാഷ്ട്രീയ എതിരാളികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. കേരത്തിൽ കമ്മ്യൂണിസ്റ്റ് നേതാക്കൾ ജയിലിൽ അടക്കപ്പെട്ടു. 1971 ലെ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യ നിലപാടുകൾ പ്രകടമായിരുന്നു. ‘ഇന്ത്യ എന്നാൽ ഇന്ദിരാ’ എന്ന സമീപനത്തിലേക്ക് കോൺഗ്രസ് നീങ്ങിയിരുന്നു. ഒരു അർദ്ധ ഫാസിസ്റ്റ് നയമായിയുന്നു ആദ്യം കണ്ടതെങ്കിൽ പിന്നീടത് പൂർണ ഫാസിസത്തിലേക്ക് കടക്കുകയായിരുന്നു എന്ന് വേണം പറയാൻ. യഥാർത്ഥത്തിൽ 1967 ലെ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിന് ഉണ്ടായിരുന്നു ബലക്ഷയമാണ് ആദ്യ പ്രകോപനങ്ങക്ക് കാരണമായത്. കേരളവും പശ്ചിമ ബംഗാളും തമിഴ്നാടും ഉൾപ്പെടെ ഒൻപത് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് അന്ന് ഭരണം നഷ്ടപ്പെട്ടിരുന്നു.

എന്നിരുന്നാലും ക്രമക്കേടുകളുടെ പേരിൽ റായ്ബറേലിയിലെ ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ അല്ഹബാദ് ഹൈക്കോടതി വിധിയായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള പെട്ടന്നുള്ള കാരണം.
ഒരു ജനതയുടെ കയ്യും കാലും നാവും ചങ്ങലയ്ക്കിട്ട നാളുകലായിരുന്നു അടിയന്തരാവസ്ഥ കാലം. പത്രമാധ്യമങ്ങളെ വിലക്കിയ കാലം. പത്രാധിപരെ ജയിലിൽ അടച്ചു. നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു, ജനസംഖ്യ നിയന്ത്രിക്കാൻ നിർബന്ധിത വന്ധീകാരണം നടത്തി. അങ്ങനെ എന്തൊക്കെയാണ് നടന്നത്. എന്നാൽ അന്ന് കേരളത്തിലെ ഇടതുപക്ഷം ഇതിനെതിരെ ശബ്ദമുയർത്തി അടിയന്തരാവസ്ഥ അറബിക്കടലിൽ എന്ന് മുദ്രാവാക്യം ഉറക്കെ വിളിച്ചു. ഇന്ദിരായുടെ പോലീസിന് മുന്നിൽ മുട്ട് മടക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു.
ആ ഇരുണ്ട നാളുകളും ഇന്നത്തെ ഇന്ത്യയും തമ്മിലുള്ള ബന്ധം എന്താണ്? ബന്ധം ഇങ്ങനെയാണ് അന്ന് ഇന്ദിരാ ഇന്ന് മോദി. മോദിഭരണ കൂടം ചെയ്യുന്നതും ഇത് തന്നെയാണ്. എതിർ ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുന്നു. മാധ്യമങ്ങളെ വിലക്കുന്നു. ഈ ഭരണത്തിന് കീഴിൽ മാധ്യമ പ്രവർത്തകർ കൊല്ലപ്പെടുന്നു, ജയിലിൽ അടയ്ക്കപ്പെടുന്നു. ഇതൊക്കെ തന്നെയല്ലെ അന്ന് ഇന്ദിരാഗാന്ധിയും ചെയ്തത്. അന്ന് കോൺഗ്രസിനെ പിന്തുണയ്ക്കാൻ ആർ എസ് എസും ഇന്ന് ആർ എസ് എസിനെ പിന്തുണയ്ക്കാൻ കോൺഗ്രസും തയ്യാറാകുന്നുണ്ട് എന്നതാണ് മറ്റൊരു ബന്ധം. അതെ ഇപ്പോഴും കാലവും കോലവും മാത്രമേ മാറിയിട്ടുള്ളു. മറ്റെല്ലാം അങ്ങനെ തന്നെ തുടരുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here