
1975ലെ ജൂണ്‍ മാസം, ജനാധിപത്യത്തെ അവഗണിച്ച് ഇന്ദിര ആരംഭിച്ച ചട്ടങ്ങള്‍ വിട്ടുള്ള ഭരണക്രമം… ഗുജറാത്ത് നിയമസഭയുടെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നു. കനത്ത ആഘാതമേറ്റ കോണ്‍ഗ്രസ്.. സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസ് നേരിട്ട ആദ്യത്തെ ശക്തമായ വെല്ലുവിളി അതായിരുന്നു. പ്രതിപക്ഷ സഖ്യം അധികാരത്തിലെത്തുന്നു… ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള വിമത ശബ്ദം ശക്തിയാര്‍ജ്ജിച്ചു.
അവിടെ തീര്‍ന്നില്ല തെരഞ്ഞടുപ്പ് ഫലം വന്ന അതേ ദിവസം അലഹബാദ് ഹൈക്കോടതി വിധി വന്നു. യുപി റായ്ബറേലി മണ്ഡലത്തില്‍ നിന്നുള്ള ഇന്ദിരയുടെ വിജയം അസാധു. ഇനി ആറു വര്‍ഷത്തേക്ക് മത്സരിക്കരുത്. 1971ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ഥിയാണ് ലോകബന്ധു രാജ്‌നാരായന്‍ ആണ് കേസ് നല്‍കിയത്. ഇന്ദിരയ്ക്ക് തിരിച്ചടിയായത് സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തിയ നീക്കമാണ്.
വിധിക്ക് പിറകേ കോടതി രാജ്യഭരണത്തിന് പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ 20 ദിവസത്തെ സാവകാശവും നല്‍കി. രണ്ട് തിരിച്ചടികള്‍ക്കൊപ്പം ജയപ്രകാശ് നാരായണന്റെ മുന്നേറ്റം ഇന്ദിരയെയും മകന്‍ സഞ്ജയ് ഗാന്ധിയെയും അസ്വസ്ഥരാക്കി.
Also read: രക്തം പുരണ്ട ഷർട്ടുമായി നിയമസഭയെ ഇളക്കി മറിച്ച കേരളം ഇന്നും മറക്കാത്ത പ്രസംഗം
തൊഴിലില്ലായ്മ വിലവര്‍ധന എന്നിവയ്‌ക്കൊതിരെ നടത്തിയ മൗനജാഥയില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതോടെ വിമത നേതാവ് ജയപ്രകാശ് നാരായണ്‍ നിശബ്ദ സമരം അവസാനിപ്പിച്ചു. പിന്നെ പ്രതിപക്ഷത്തിന്റെ മുന്നേറ്റമാണ് കണ്ടത്. ഇതിന്റെ പര്യവസാനം കോണ്‍ഗ്രസിന്റെ വന്‍വീഴ്ചയോടെയായിരുന്നു. ഗുജറാത്തില്‍ കോണ്‍ഗ്രസ് നിയമസഭ തെരഞ്ഞെടുപ്പില്‍ തോറ്റു. ജനവിധിക്കൊപ്പം വന്ന കോടതി വിധിയും ഇരട്ടപ്രഹരമായപ്പോള്‍ അങ്ങനങ്ങ് തോറ്റുകൊടുക്കാനുള്ള മനസ് ഇന്ദിരയ്ക്കില്ലായിരുന്നു. വിശ്വസ്തരുമായി യോഗം ചേര്‍ന്നു. ഇന്ദിരയെ മാറ്റി കോണ്‍ഗ്രസ് തന്നെ ഭരിക്കാമെന്ന നിലയിലെത്തി ആലോചനകള്‍. പക്ഷേ കോണ്‍ഗ്രസ് തന്നെ ഭരിക്കുമെന്നും ഇന്ദിരയുടെ സ്ഥാനത്തിന് മാറ്റമുണ്ടാകില്ലെന്നുമെന്ന നിലപാടുമായി സഞ്ജയ് ഗാന്ധി രംഗത്തെത്തി.
അലഹബാദ് ഹൈക്കോടതി നല്‍കിയ 20 ദിവസം കൊണ്ട് എന്ത് ചെയ്യാം.. വഴി ആലോചിക്കാന്‍ നേതാക്കള്‍ക്ക് സഞ്ജയുടെ നിര്‍ദേശം. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാം. പക്ഷേ ഇന്ദിരയുടെ സ്ഥാനം മാറില്ല. അലഹബാദ് വിധിയില്‍ ജയ്പ്രകാശ് നാരായണിന്റെ നേതൃത്വം ശക്തമായി. ഇരുപക്ഷങ്ങളും റാലികള്‍ സംഘടിപ്പിച്ചു. ജൂണ്‍ 24 എത്തി, അപ്പീലില്‍ സുപ്രീം കോടതി വിധി വരും. സര്‍ക്കാരിനെ അട്ടിമറിക്കാനായി ജെപിയും സംഘവും കാത്തിരിക്കുന്നു. ഇന്ദിര ദിവസങ്ങള്‍ക്ക് മുമ്പേ പദ്ധതികള്‍ തയ്യാറാക്കുന്നുണ്ടായിരുന്നു.
ജൂണ്‍ 16ന് അന്നത്തെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി സിദ്ധാര്‍ത്ഥ ശങ്കര്‍ റേ വച്ച നിര്‍ദേശം ആഭ്യന്തര അടിയന്തരാവസ്ഥ എന്നതായിരുന്നു. പാക് യുദ്ധത്തെ തുടര്‍ന്ന് 1971 മുതല്‍ വൈദേശിക അടിയന്തരാവസ്ഥ നിലവില്‍ നില്‍പ്പുണ്ട്. അപ്പോള്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ധൈര്യമായി. അന്ന് ഈ നിര്‍ദേശവുമായി രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദിനെ ഇന്ദിര കണ്ടപ്പോള്‍ കൂടെ ഉണ്ടായിരുന്ന ഒരൊറ്റ നേതാവ് റേ ആയിരുന്നു. കേസ് തോറ്റാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപനം എന്ന തീരുമാനമായി. ചുരുക്കം ചിലര്‍ക്ക് അറിയാവുന്ന കാര്യം. പിന്നീട് അടുത്ത നേതാക്കളിലെത്തി. ജൂണ്‍ 23ന് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ലഫ്റ്റനന്റ് ഗവര്‍ണര്‍ കൃഷ്ണചന്ദിന് ലഭിച്ച നിര്‍ദേശം. പക്ഷേ അടുത്ത ദിവസം വരെ കാത്തിരിക്കാന്‍ തീരുമാനച്ചു ഇന്ദിര.
അലഹബാദ് ഹൈക്കോടതി വിധി സാധുവാണെന്ന് വിധിച്ച സുപ്രീം കോടതി. പ്രധാനമന്ത്രി പദത്തില്‍ നിന്നും ഇന്ദിര ഒഴിയേണ്ടെന്ന് കൂടി വ്യക്തമാക്കി. വോട്ടെടുപ്പില്‍ പങ്കെടുക്കാനാവില്ല. പാര്‍ലമെന്റില്‍ അംഗവുമല്ല. എന്നാല്ഡ ഉടന്‍ സ്ഥാനമൊഴിയണമെന്ന് ജയപ്രകാശ് നാരായണന്‍ പ്രഖ്യാപിച്ചു. പൊലീസും പട്ടാളവും പോലും ഇന്ദിരയെ അനുസരിക്കേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
ജൂണ്‍ 25, പ്രഖ്യാപനത്തെ കുറിച്ച് രാഷ്ട്രപതിക്ക് സൂചന നല്‍കുന്നു.. അറസ്റ്റുകള്‍… ജയപ്രകാശ് നാരായണ്‍, വാജ് പേയി, അദ്വാനി, കസ്റ്റഡിയില്‍. കുറ്റം രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചു എന്നതും. തുടര്‍ന്ന് പ്രതിപക്ഷ മുന്നണിയിലെ ഓരോരുത്തരേയായി കസ്റ്റഡിയില്‍ എടുത്തു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നും രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചു എന്നുമായിരുന്നു എല്ലാവരുടേയും പേരിലുള്ള കുറ്റപത്രം. രാത്രി 11.35ന് രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഒറ്റവരി ഉത്തരവ് പുറത്തുവരുന്നു. ഇവയൊന്നും ചോരാതിരിക്കാന്‍ പത്ര സ്ഥാപനങ്ങളുടെ വൈദ്യുതി പോലും വിച്ഛേദിച്ചു. അച്ചടിച്ചവ പുലര്‍ച്ചെ പൊലീസ് എത്തി കണ്ടുകെട്ടി. പുലര്‍കാല മന്ത്രിസഭാ യോഗത്തിലാണ് ഭൂരിപക്ഷം മന്ത്രിമാരും തലേന്നു രാത്രി നിലവില്‍ വന്ന അടിയന്തരാവസ്ഥയെ കുറിച്ച് അറിഞ്ഞത്.
പ്രതിപക്ഷ നേതാക്കളെല്ലാം അഴിക്കുള്ളിലായതോടെ പ്രതിഷേധിക്കാന്‍ ആരുമില്ലാതായി. ചിലര്‍ ഒളിവില്‍ പോയി. ജയിലിനുള്ളില്‍ മര്‍ദ്ദനത്തില്‍ സിപിഐഎം നേതാക്കള്‍ ഉള്‍പ്പെടെ ഇരയായി. ഭരണ തടസം ഉണ്ടാകാതിരിക്കാന്‍ ഭരണഘടനയില്‍ തന്നെ മാറ്റം. രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവരുടെ തെരഞ്ഞെടുപ്പ് കോടതിയില്‍ ചോദ്യം ചെയ്യുന്നതു തടഞ്ഞുകൊണ്ടുള്ള 39-ാം ഭേദഗതി. കോടതിവഴി പ്രധാനമന്ത്രി പദം ചോദ്യം ചെയ്യപ്പെടുന്നത് തടയാനായിരുന്നു ലക്ഷ്യം. ഓഗസ്റ്റ് ഏഴിന് ഈ ഭേദഗതി അവതരിപ്പിക്കുന്നു. ലോക്സഭയില്‍ എതിര്‍ക്കാന്‍ ഒരാള്‍ മാത്രം. രാജ്യസഭയില്‍ ഏകകണ്ഠമായി ഇത് പാസായി.
ഓഗസ്റ്റ് ഒന്‍പതിനു തന്നെ 17 സംസ്ഥാന നിയമസഭകള്‍ യോഗം ചേര്‍ന്ന് ബില്ലിന് അംഗീകാരം നല്‍കി. അങ്ങനെ ആ ഭേദഗതി നിയമമായി. അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ കോടതിയില്‍ ചോദ്യം ചെയ്യുന്നതു തടഞ്ഞുകൊണ്ടുള്ള 38-ാം ഭേദഗതി, 64 നിയമങ്ങള്‍ ഒന്‍പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുന്ന 40-ാം ഭേദഗതി, പിഎസ്സി ചെയര്‍മാന്റെ കാലാവധി നീട്ടിക്കൊണ്ടുള്ള 41-ാം ഭേദഗതി, ലോക്സഭയുടെ കാലാവധി ആറു വര്‍ഷമായി ഉയര്‍ത്തിയ 42-ാം ഭേദഗതി എന്നിവയും ഇതേ രീതിയില്‍ പാസായതോടെ സര്‍ക്കാര്‍ ചോദ്യം ചെയ്യപ്പെടാന്‍ ആകാത്ത സംവിധാനമായി. അവിടെ തുടങ്ങി ഏകാധിപത്യ ഭരണം.
ഇന്ദിരയാണ് ഇന്ത്യയെന്ന പ്രഖ്യാപനം ദേവകാന്ത് ബറൂവ നടത്തുന്നു. പക്ഷേ സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കൊക്കെ പിന്നില്‍ സഞ്ജയ് ആയിരുന്നു. ജനസംഖ്യാ വര്‍ധന തടയാനുള്ള കുടുംബാസൂത്രണ പദ്ധതി, നഗരങ്ങളിലെ ചേരികള്‍ ഇടിച്ചു നിരത്താന്‍ തീരുമാനിച്ചതും സഞ്ജയ് ആയിരുന്നു. ഇതിനെ എതിര്‍ത്ത് നിന്നവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
അറസ്റ്റുകള്‍ക്കൊപ്പം മന്ത്രിസഭകള്‍ വരെ ശക്തി ഉപയോഗിച്ച് അട്ടിമറിക്കപ്പെട്ടു. ഡിസംബര്‍ എട്ടിനാണ് പത്രമാരണ ഓര്‍ഡിനന്‍സ് പാസാകുന്നത്. അടിയന്തരാവസ്ഥ കാലത്ത് രാജ്യത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടി വന്നത് 208 പത്രങ്ങള്‍ക്കാണ്, ആയിരത്തിലധികം മാസികകളും അച്ചടി നിര്‍ത്തി,
ചേരി നിര്‍മാര്‍ജന പദ്ധതികളിലൂടെ പലരും എന്നേക്കുമായി തെരുവിലായി. പുനരധിവാസപദ്ധതിയില്‍ സ്ഥലം ലഭിച്ചത് അത്യപൂര്‍വം ആളുകള്‍ക്കു മാത്രമായിരുന്നു. സംഘര്‍ഷങ്ങളും മരണങ്ങളും. പല മരണങ്ങളും സര്‍ക്കാര്‍ രേഖകളില്‍ പോലുമില്ല. നിയമപരമായ ഒരു സാധ്യതയും ഇല്ലാതെയായി. ജയിലില്‍ ആയതിനാല്‍ പ്രതിപക്ഷം ദുര്‍ബലമാണ് എന്ന മിഥ്യാധാരണയില്‍ അടിയന്തരാവസ്ഥ പിന്‍വലിക്കുന്നു. 1977 മാര്‍ച്ച് 21 ന് അടിയന്തരാവസ്ഥ പിന്‍വലിച്ച് രാഷ്ട്രപതിയുടെ ചുമതലയുള്ള ഉപരാഷ്ട്രപതി ബി ഡി ജട്ടി ഉത്തരവിട്ടു.
പിന്നാലെ വെറും 187 സീറ്റില്‍ കോണ്‍ഗ്രസ് ഒതുങ്ങി. ജനതാ പാര്‍ട്ടി 345 സീറ്റ് നേടി അധികാരത്തിലെത്തി. ഇന്ദിരാ ഗാന്ധി റായ്ബരേലിയില്‍ തോറ്റു. തമ്മിലടി കലശലായി മൊറാര്‍ജി ദേശായി 1979ല്‍ വീണു. പിന്നെ ചരണ്‍ സിങ് പ്രധാനമന്ത്രിയായി. രണ്ടു ജനതാ ഭരണത്തോടെ തന്നെ ഇന്ദിരയ്ക്ക് അനുകൂലമായ സാഹചര്യം രാജ്യത്ത് വീണ്ടും ഉയര്‍ന്നു വന്നു. അങ്ങനെ 1980ലെ തെരഞ്ഞെടുപ്പില്‍ 384 സീറ്റും നേടി ഇന്ദിര തിരികെ വന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here