‘അടിയന്തരാവസ്ഥക്ക് സമാനമാണ് നിലവിലെ ദേശീയ രാഷ്ട്രീയ പരിതസ്ഥിതി’: എം വി ഗോവിന്ദൻ മാസ്റ്റർ

mv-govindan-master-

അടിയന്തരാവസ്ഥയാണ് ഞങ്ങൾക്കെല്ലാം ഊർജ്ജം നൽകിയ ഊർജ ശ്രോതസ്സ് എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. അടിയന്തരാവസ്ഥക്ക് സമാനമാണ് നിലവിലെ ദേശീയ രാഷ്ട്രീയ പരിതസ്ഥിതി. ശക്തമായ ചെറുത്ത് നിൽപ്പ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Also read: അടിയന്തരാവസ്ഥ കേരളത്തിന്റെ ജനാധിപത്യ ശബ്ദം തകര്‍ത്ത വിധം

ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ഒരു അധ്യായമാണ് അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതിഷേധിച്ചവരെ എല്ലാം അറസ്റ്റ് ചെയ്തു. ഭരണഘടന അവകാശങ്ങൾ ഇല്ലായ്മ ചെയ്തു. വലിയ ചെറുത്ത് നിൽപ്പിലൂടെയാണ് രാജ്യം മുന്നോട്ട് പോയത് എന്നും അദ്ദേഹം പറഞ്ഞു.

Also read: ശ്രദ്ധേയമായി എസ് എഫ് ഐ അഖിലേന്ത്യാ സമ്മേളനത്തിൻ്റെ ഭാഗമായി ഒരുക്കിയ ചിത്രപ്രദർശനം

അതേസമയം, വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഇന്നലെ ആശുപത്രിയിൽ എത്തി അരുൺ കുമാറുമായി സംസാരിച്ചിരുന്നു. ആശുപത്രിയിൽ എത്തിയപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ മെച്ചപ്പെട്ട ആരോഗ്യനിലയിലേക്ക് വിഎസ് എത്തിയെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News