ഹാജര്‍ രേഖപ്പെടുത്തിയ ശേഷം ഓഫീസിലിരുന്ന് ടിവി കണ്ട് ജീവനക്കാര്‍; ഒപ്പിട്ട സ്ഥിതിക്ക് അഞ്ചുമണിവരെ ജോലി ചെയ്തിട്ട് പോയാൽ മതിയെന്ന് സമരാനുകൂലികൾ

Employees sit in the office and watch TV after registering attendance

ഇടുക്കി ഉടുമ്പന്‍ചോല താലൂക്കോഫീസില്‍ ഹാജര്‍ രേഖപ്പെടുത്തിയ ശേഷം ഓഫീസിലിരുന്ന് ടിവി കണ്ട് ജീവനക്കാര്‍. ഉടുമ്പൻചോല താലൂക്ക് ഓഫീസിലെ രണ്ട് ജീവനക്കാരാണ് ഒപ്പിട്ട ശേഷം ഇരുന്ന് ടി വി കണ്ടത്. പണിമുടക്കിൽ പങ്കെടുക്കാതെ ഒപ്പിട്ട് ശമ്പളം വാങ്ങി ഓഫീസിൽ ടിവി കണ്ടിരിക്കാം എന്ന് കരുതിയ NGO അസോസിയേഷൻ കാരായ ജീവനക്കാർക്ക് എട്ടിൻ്റെ പണിയാണ് സമരാനുകൂലികൾ കൊടുത്തത്.

ഇടുക്കി ജില്ലയിൽ 1530 സർക്കാർ സ്ഥാപനങ്ങളിൽ 620 സ്ഥാപനങ്ങളും ജീവനക്കാർ പൂർണ്ണമായി പണിമുടക്കിൽ പങ്കെടുത്തതിനെ തുടർന്ന് അടഞ്ഞു തന്നെ കിടന്നു.ജില്ലയിലെ ആകെ 16671 ജീവനക്കാരിൽ ഭൂരിപക്ഷം ജീവനക്കാരും പണിമുടക്കിൽ പങ്കെടുത്തു.എന്നാൽ കേന്ദ്രസർക്കാരിനെതിരെയുള്ള പ്രക്ഷോഭത്തിൽ കോൺഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടനയായ എൻജിഒ അസോസിയേഷൻ സഹകരിക്കാൻ തയ്യാറായില്ല.

ALSO READ: ജെഎസ്കെ വിവാദം: ജാനകി ഇനി ജാനകി വി, ടൈറ്റിൽ മാറ്റാമെന്ന് നിർമാതാക്കൾ

ഉടുമ്പൻചോല മിനി സിവിൽ സ്റ്റേഷനിൽ പ്രകടനം നടത്തിയ സമരാനുകൂലികൾ കണ്ട കാഴ്ച NGO അസോസിയേഷൻ കാരായ രണ്ടു ജീവനക്കാരികൾ ഒപ്പിട്ട ശേഷം ടിവി കാണുന്നതാണ്.

പ്രതിഷേധം കടുത്തതോടെ എന്നാൽ ഞങ്ങൾ വീട്ടിൽ പൊക്കോളാം എന്നായി 2 ജീവനക്കാരും.എന്നാൽ സമരത്തിൽ പങ്കെടുക്കാതെ ഒപ്പിട്ടതാണെങ്കിൽ അഞ്ചുമണി വരെ ജോലി ചെയ്തിട്ട് പോയാൽ മതി എന്നായി സമരാനുകൂലികൾ. അഖിലേന്ത്യ അടിസ്ഥാനത്തിൽ തീരുമാനിച്ച കേന്ദ്രസർക്കാരിനെതിരെയുള്ള പ്രതിഷേധത്തിൽ കോൺഗ്രസ് അനുകൂല സർവീസ് സംഘടന വിട്ടു നിന്നതിൽ വൻ പ്രതിഷേധമാണ് ജീവനക്കാർക്കിടയിൽ ഉണ്ടായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News