ഒഴിഞ്ഞ ഗാലറികൾക്ക് വിട! പിഎസ്എൽ പ്ലേഓഫിൽ ആരാധകർക്ക് സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിച്ചു

പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ പ്ലേഓഫ് മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിൽ ആരാധകർക്ക് പ്രവേശനം നൽകാൻ തീരുമാനം. നേരത്തെ ആരാധകർക്ക് വേദിയിൽ പ്രവേശനമില്ലാതിരുന്ന ടൂർണമെന്റിൽ ഒടുവിൽ ആരാധകരെ ഗാലറിയിൽ എത്തിക്കാൻ പാകിസ്ഥാൻ സർക്കാർ അനുമതി നൽകി എന്നാണ് റിപ്പോർട്ട്.

ഇന്ധനക്ഷാമത്താലും സുരക്ഷാപ്രശ്‌നങ്ങളാലും സീസൺ മുഴുവൻ ഒഴിഞ്ഞ ഗാലറികളെ സാക്ഷിയാക്കി നടത്തിയ ടൂർണമെന്റിന്റെ ക്വാളിഫയർ, എലിമിനേറ്റർ, ഫൈനൽ മൽസരങ്ങൾക്കാണ് ആരാധകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഫ്രാഞ്ചൈസികളുടെ അഭ്യർഥനയും ആരാധകരുടെ സമ്മർദ്ദവും പരിഗണിച്ചാണ് നിർണായക ഘട്ടത്തിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചത്.

2016ഇൽ ആരംഭിച്ച ലീഗിന്റെ പതിനൊന്നാം സീസണാണ് ഇപ്പോൾ നടക്കുന്നത്. എട്ടു ടീമുകൾ അടങ്ങുന്ന ലീഗിൽ ലാഹോർ കലണ്ടർസ് ആണ് നിലവിലെ ചാമ്പ്യന്മാർ. ലാഹോറിലും കറാച്ചിയിലും ആണ് ഈ സീസണിലെ മത്സരങ്ങൾ പൂർണമായും നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News