
100 കോടി ക്ലബിൽ അംഗത്വം എടുത്ത് എമ്പുരാൻ. 48 മണിക്കൂറിനുള്ളിൽ 100 കോടി എന്ന നേട്ടത്തിലെത്താൻ സിനിമയ്ക്ക് സാധിച്ചത്. സിനിമാ ചരിത്രത്തിലെ തന്നെ അപൂർവ നേട്ടമാണ് എമ്പുരാൻ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. സിനിമയുടെ രാഷ്ട്രീയം ചോടിപ്പിച്ച സംഘപരിവാർ ഉയർത്തിയ ഹേറ്റ് ക്യാമ്പയിൻ മറികടന്നാണ് എമ്പുരാൻ ഈ നേട്ടത്തിലെത്തിയത്.
പടെ നൂറു കോടി ക്ലബിലെത്തിയ വിവരം മോഹൻലാലാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. വിജയത്തിന്റെ ഭാഗമായതിന് ആരാധകർക്കെല്ലാവർക്കും ഹൃദയംഗമമായ നന്ദിയും താരം രേഖപ്പെടുത്തി.
Also Read: എമ്പുരാന്‍ തീയേറ്ററില്‍ എത്തിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്?
സിനിമ ഉള്‍പ്പടെയുള്ള സകലമേഖലയും തങ്ങളുടെ വരുതിയിലാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുമ്പോഴാണ് ഒരു പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മ്മിച്ച്, അതില്‍ തന്നെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ രാഷ്ട്രീയ – വര്‍ഗീയ അജണ്ടകളെ തുറന്നു കാട്ടുവാന്‍ എമ്പുരാന്‍ ധൈര്യം കാട്ടിയത് ചർച്ചയായിരുന്നു.
റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ഒരു ബോക്‌സ് ഓഫീസ് റെക്കോര്‍ഡും എമ്പുരാൻ സ്വന്തമാക്കിയിരുന്നു. മലയാളത്തിലെ ആദ്യ 50 കോടി ഓപ്പണിംഗ് (ആദ്യ ദിന കളക്ഷന്‍) നേടുന്ന ചിത്രമായിരുന്നു എമ്പുരാൻ. മോളിവുഡിന്‍റെ ചരിത്രത്തിൽ തന്നെ ഏറ്റവും ചെലവേറിയ സിനിമയായാണ് എമ്പുരാന്‍ വിലയിരുത്തപ്പെടുന്നത്.
Also Read: എമ്പുരാൻ വ്യാജ പതിപ്പിൽ നിരീക്ഷണം ശക്തമാക്കി സൈബർ പൊലീസ്
2019ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാന്‍ നിര്‍മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.
ഖുറേഷി- അബ്രാം/ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്ലിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നല്‍കിയത് ഇന്റര്‍നാഷണല്‍ അപ്പീലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here