എമ്പുരാന്‍ റീ എഡിറ്റഡ് പതിപ്പ് ചൊവ്വാഴ്ച മുതല്‍ ?; പ്രതികരിക്കാതെ അമ്മ

എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് ചൊവ്വാഴ്ച തിയേറ്ററുകളിലെത്തിയേക്കും. തിയേറ്ററുകളിലെ ഡൗണ്‍ലോഡ് ബോക്‌സില്‍ എത്തുന്ന ഉള്ളടക്കം ഡൗണ്‍ലോഡ് ചെയ്താണ് പ്രദര്‍ശനത്തിനു സജ്ജമാക്കുന്നത്. വിവാദങ്ങള്‍ക്കിടെ, എമ്പുരാന്‍ റിലീസ് ചെയ്ത് അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ 200 കോടിയുടെ കളക്ഷന്‍ നേടി. അതേസമയം മോഹന്‍ലാലിനും പൃഥ്വിരാജിനെതിരെയും നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഫെഫ്ക്ക രംഗത്തെത്തി.

ALSO READ: ‘എമ്പുരാൻ സിനിമയ്ക്കെതിരെ നടക്കുന്നത് ഫാസിസ്റ്റ് അതിക്രമം’: മന്ത്രി എം ബി രാജേഷ്

സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് റീ എഡിറ്റ് ചെയ്ത എമ്പുരാന്റെ പുതിയ പതിപ്പ് ചൊവ്വാഴ്ച്ച മുതല്‍ തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. ഗുജറാത്ത് വംശഹത്യയുള്‍പ്പടെ സംഘപരിവാറിന് അലോസരമുണ്ടാക്കുന്ന 17 രംഗങ്ങള്‍ വെട്ടിമാറ്റിയുള്ള പുതിയ പതിപ്പാണ് തിയേറ്ററുകളിലെത്തുന്നത്.

സമൂഹമാധ്യമങ്ങളില്‍ സംഘപരിവാര്‍ ആക്രമണം ശക്തമാക്കിയതോടെയാണ് എമ്പുരാന്‍ റീ എഡിറ്റ് ചെയ്ത് പ്രദര്‍ശിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ സെന്‍സര്‍ ബോര്‍ഡില്‍ നിന്നും അനുമതി തേടിയത്. അവധി ദിവസമായിട്ടും ഞായറാഴ്ച തന്നെ സെന്‍സര്‍ ബോര്‍ഡ് ഇക്കാര്യം പരിഗണിച്ച് അനുമതി നല്‍കുകയും ചെയ്തു.

ഇതെത്തുടര്‍ന്നാണ് , തിയേറ്ററുകളിലെ ഡൗണ്‍ലോഡ് ബോക്‌സില്‍ എത്തിക്കുന്ന ചിത്രത്തിന്റെ റീ എഡിറ്റ് ചെയ്ത പതിപ്പ് ഡൗണ്‍ലോഡ് ചെയ്ത് പ്രദര്‍ശനത്തിനു സജ്ജമാക്കാന്‍ തിരക്കിട്ട നീക്കം നടത്തിയത്. എന്നാല്‍ എഡിറ്റ് ചെയ്യാത്ത എമ്പുരാന്‍ റിലീസ് ചെയ്ത് 5 ദിവസങ്ങള്‍ക്കകം 200 കോടിയുടെ കളക്ഷനാണ് നേടിയത്. മോഹന്‍ലാലാണ് ഇക്കാര്യം തന്റെ സാമൂഹ്യമാധ്യമ പേജിലൂടെ പങ്കുവെച്ചത്. അതേസമയം മോഹന്‍ലാലിനും പൃഥ്വിരാജിനെതിരെയും നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഫെഫ്ക്ക രംഗത്തെത്തി.

ALSO READ: എമ്പുരാനെതിരെ വിചിത്ര വാദവുമായി ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍

വിമര്‍ശനം വ്യക്ത്യാധിക്ഷേപവും, ഭീഷണിയും, ചാപ്പകുത്തലുമാവരുതെന്ന് ഫെഫ്ക്ക പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. എമ്പുരാനില്‍ പ്രവര്‍ത്തിച്ച എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരേയും ചേര്‍ത്തു നിര്‍ത്തുന്നു.നിങ്ങള്‍ക്കൊരാളെ നശിപ്പിക്കാന്‍ കഴിയും, പക്ഷേ അയാളെ തോല്പിക്കാനാവില്ല.’ കലയും കലാകാരന്മാരും ഇതുതന്നെയാണ് സദാ ലോകത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ഫെഫ്ക്ക നിലപാട് വ്യക്തമാക്കി. എന്നാല്‍ താരസംഘടന അമ്മ ഉള്‍പ്പടെ മറ്റ് ചലച്ചിത്ര സംഘടനകളൊന്നും എമ്പുരാന്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News