
എമ്പുരാൻ സിനിമയുടെ ലോഞ്ചിങ് ആഘോഷമാക്കി ന്യൂ യോർക്കിലെ മലയാള സിനിമാ പ്രേമികൾ. ടൈം സ്ക്വയറിൽ നടന്ന ലോഞ്ചിങ് ആഘോഷത്തിൽ ഓൺലൈനായി നടൻ മോഹൻലാലും പങ്കെടുത്തു.
പതിനായിരത്തോളം വരുന്ന മോഹൻലാൽ ഫാൻസ് ചടങ്ങിൽ പങ്കെടുത്തു. ഒരു ദിവസം മുഴുവൻ ഇവിടെ എമ്പുരാൻ്റെ ടീസർ പ്രദർശിപ്പിച്ചു. നീൽവിൻസെന്റാണ് ന്യൂയോർക്കിലെ ഈ ചടങ്ങിൻ്റെ കോ-ഓർഡിനേറ്റർ. യുഎസ്സിലെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള ആരാധകർ ഈ ആഘോഷപരിപാടിയിൽ പങ്കെടുത്തു.
തെന്നിന്ത്യന്‍ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് എമ്പുരാൻ. ചിത്രത്തിന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ റിലീസ് തീയതിയായ മാര്‍ച്ച് 27 ന് പുലര്‍ച്ചെ 6 മണിക്ക് നടക്കും. മോഹന്‍ലാല്‍ അടക്കമുള്ള അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 6 മണിയ്ക്ക് സമാനമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആദ്യ ഷോ തുടങ്ങുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.
ALSO READ; നസ്ലിന്റെ പ്രേമബിള്‍ വുമണ്‍…; ‘ആലപ്പുഴ ജിംഖാന’യിലെ ആദ്യ ഗാനം പുറത്തിറങ്ങി
ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് നിര്‍മിച്ച ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായിട്ടാണ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്. 2019ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാന്‍ നിര്‍മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here