ചെകുത്താന്റെ ഏറ്റവും വലിയ ആയുധം, താൻ ലോകത്ത് നിലനിൽക്കുന്നില്ല എന്ന് വിശ്വസിപ്പിക്കുന്നതാണ്: എമ്പുരാൻ പറഞ്ഞ തീയതിയിൽ എത്തും

L2: Empuraan

മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനായി. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ തുടര്‍ച്ചയായി ഇറങ്ങുന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റിനും വന്‍ വരവേല്‍പ്പായിരുന്നു ലഭിച്ചത്.

ക്യാരക്ടര്‍ റിവീലിങ് വീഡിയോ ക്യാമ്പയിനിലൂടെ മലയാളത്തില്‍ ആദ്യമായി പ്രൊമോഷന്‍ നടത്തിയതും എമ്പുരാനായിരുന്നു. എന്നാല്‍ മാര്‍ച്ച് 27ന് പാന്‍ ഇന്ത്യന്‍ ലെവലില്‍ തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ കൂടുതല്‍ അപ്‌ഡേഷനുകളൊന്നും വരാതെ ഇരുന്നത് ആരാധകരെ ആകാംക്ഷയിലാക്കിയിരുന്നു.

Also Read: ‘ഇന്ത്യയിലെ മികച്ച നടനാണ് അദ്ദേഹം, ആ മലയാള താരത്തോടൊപ്പം അഭിനയിക്കണമെന്നാണ് ആഗ്രഹം’: തമന്ന

ഇപ്പോൾ ഇതാ സിനിമയുടെ പുതിയ അപ്ഡേഷനുമായി പൃഥ്വിരാജ് എത്തിയിരിക്കുകയാണ്. The greatest trick the DEVIL ever pulled..was convincing the world he doesn’t exist! എന്ന ക്യാപഷനോടെയും മാർച്ച് 27 എന്ന ഹാഷ്‌ടാഗോടെയുമാണ് പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

നേരത്തെ എമ്പുരാന്റെ കോ പ്രൊഡ്യൂസർ കൂടിയായ ലൈക്ക പ്രൊഡക്ഷൻസിന്റെ ഭാഗത്തുനിന്നുള്ള ഇടപെടൽ മൂലമാണ് ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിൽ ആയതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എമ്പുരാന്റെ കേരള വിതരണാവകാശം ആശിര്‍വാദിനും ഓവര്‍സീസ് വിതരണാവകാശം ലൈക്കക്കുമാണ്. പുതിയ അപ്ഡേഷനോടെ ആരാധകരുടെ ആശങ്കയും അകറ്റപ്പെട്ടു.

Also Read: കാക്കിക്കുള്ളിലെ കലാകാരി: വിശ്രമവേളയിലെ സം​ഗീതാലാപനം വൈറൽ; കമന്റുമായി സിത്താര കൃഷ്ണകുമാർ

അടുത്ത ദിവസങ്ങളിൽ മലയാള സിനിമ ഇതുവരെ കാണാത്ത പ്രെമോഷൻ ആയിരിക്കുമെന്നും സോഷ്യൽ മീഡിയയിൽ ചർച്ചകളുണ്ട്. അതേസമയം എമ്പുരാന്‍റെ ഒരു എക്സ്ക്ലൂസീവ് ഷോ ന്യൂയോര്‍ക്ക് ടൈം സ്ക്വയറില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News