‘മലയാളത്തിലെ ഏറ്റവും വലിയ സിനിമ’, എമ്പുരാൻ വരുന്നു, പുതിയ അപ്‌ഡേറ്റുമായി ഇന്ദ്രജിത്ത്

മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ലൂസിഫറിൻ്റെ രണ്ടാം ഭാഗത്തിന്റെ വരവറിയിച്ച് നടൻ ഇന്ദ്രജിത്ത് സുകുമാരൻ. എമ്പുരാൻ ഈ വർഷം തന്നെ ആരംഭിക്കുമെന്നാണ് ഇന്ദ്രജിത്ത് പറഞ്ഞത്. ഇതിനെ സംബന്ധിച്ച് തനിക്ക് അറിയിപ്പ് കിട്ടിയെന്നും, മലയാളത്തിലെ ഏറ്റവും വലിയ സിനിമയായിരിക്കും എമ്പുരാനെന്നും ഇന്ദ്രജിത്ത് പറഞ്ഞു.

ALSO READ: റെസ്റ്റോറന്റിൽ നിന്ന് ഓർഡർ ചെയ്ത ചിക്കൻ കറിയിൽ ചത്ത എലിക്കുഞ്ഞ്; കേസ്

‘എമ്പുരാന്‍ ഈ വര്‍ഷം തുടങ്ങും, എനിക്ക് ഇന്നലെ ഒരു അറിയിപ്പ് ലഭിച്ചു, മലയാള സിനിമയിലെ ഏറ്റവും വലിയ സിനിമ ആയിരിക്കും എമ്പുരാന്‍ എന്നാണ് വിശ്വസിക്കുന്നത്. ഞങ്ങള്‍ എല്ലാം ആ സിനിമയില്‍ ഉറ്റുനോക്കുന്നുണ്ട്. ലൂസിഫറിനേക്കാള്‍ മുകളില്‍ നില്‍ക്കുമെന്നാണ് കരുതുന്നത്,’ ഇന്ദ്രജിത്ത് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ALSO READ: ‘മുംബൈ ഫിലിം ഫെയര്‍ അവാര്‍ഡില്‍ ഡാന്‍സ് കളിക്കണം എന്നായിരുന്നു സ്വപ്നം’, എത്തി നിൽക്കുന്നത് പാൻ ഇന്ത്യൻ വില്ലനിൽ: ഒരു വർഷം മുൻപ് വിനായകൻ പറഞ്ഞത്

അതേസമയം, കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന സനൽ ദേവൻ സംവിധാനം ചെയ്ത ചിത്രമാണ് ഇന്ദ്രജിത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. ഇന്ദ്രജിത്ത് നൈല ഉഷ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ പ്രകാശ് രാജ്, ബാബുരാജ്, സരയൂ മോഹന്‍, ഹരിശ്രീ അശോകന്‍, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് ഏലിയാ, സുധീര്‍ പറവൂര്‍, ശരത്, പ്രശാന്ത് അലക്‌സാണ്ടര്‍, ഉണ്ണി രാജാ, അല്‍ത്താഫ് മനാഫ്, ഗംഗ മീര, മല്ലിക സുകുമാരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News