ലൊക്കേഷനുകളുടെ എണ്ണം കേട്ടാൽ ഞെട്ടിപ്പോകും; വിദേശ രാജ്യങ്ങളിലേക്ക് ‘എമ്പുരാൻ’ ടീം

പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന ലൂസിഫർ വൻ വിജയമാണ് കരസ്ഥമാക്കിയത്. അതുകൊണ്ടു തന്നെ ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാൻ സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.അതുകൊണ്ടു തന്നെ മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ എമ്പുരാനോളം കാണാനുള്ള ത്രില്ലിംഗ് മറ്റൊരു ചിത്രത്തിനും ഇല്ല.

also read : ഏഷ്യന്‍ ഗെയിംസില്‍ മലയാളി താരം എച്ച് എസ് പ്രണോയിക്ക് വെങ്കലം

നാല് വര്‍ഷം മുന്‍പാണ് ചിത്രം പ്രഖ്യാപിച്ചത്. അന്ന് മുതല്‍ ചിത്രത്തിന്റെ അപ്ഡേറ്റുകള്‍ക്ക് വലിയ പ്രേക്ഷകശ്രദ്ധയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ കൊവിഡ് പശ്ചാത്തലത്തില്‍ നീണ്ടുപോയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ദില്ലി- ഹരിയാന അതിര്‍ത്തിയിലെ ഫരീദാബാദില്‍ ഇന്നലെയാണ് എമ്പുരാന്‍ ചിത്രീകരണത്തിന് തുടക്കമായത്. വലിയ മുതല്‍മുടക്കില്‍ എത്തുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സിനിമയുടെ പൂജ ചടങ്ങിനായി മോഹൻലാൽ നാലാം തീയതി തന്നെ ദില്ലിയിൽ എത്തിയിരുന്നു.

also read: മഞ്ഞ് പോലെ ഭൂമിയിലേക്ക് പതിച്ച് ചിലന്തികളും വലകളും; ഭീതിയിലായി കാലിഫോർണിയയിലെ ജനം

അതേസമയം ചിത്രീകരിക്കുന്ന ലൊക്കേഷനുകളുടെ കാര്യമെടുത്താൽ തന്നെ ഞെട്ടിപ്പോകും. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരനാം നടത്തുന്നത്. യുഎഇ, യുഎസ്, റഷ്യ എന്നിവിടങ്ങളാണ് അതില്‍ പ്രധാനം. നിരവധി ഷെഡ്യൂളുകളിലാവും പൃഥ്വിരാജ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കുക. ഫരീദാബാദിൽ നിന്നും ഡോക്ക്, കാർഗിൽ, ഡാർജിലിംഗ് എന്നിവിടങ്ങളിലേക്കാണ് ചിത്രം ഷിഫ്റ്റ് ചെയ്യപ്പെടുക. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും.

ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യമാണ്. നിരവധി വിദേശ താരങ്ങളും ഇൻഡ്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News