
ഇഎംഎസ് ദിനം വിപുലമായി ആചരിച്ച് സിപിഐഎം. തിരുവനന്തപുരം എകെജി സെന്ററില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. പാളയം ഇഎംഎസ് പാര്‍ക്കിലെ ഇഎംഎസ് പ്രതിമയ്ക്ക് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്പാര്‍ച്ചന നടത്തി.
ഇഎംഎസ് ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. സിപിഐ എം പൊളിറ്റ് ബ്യുറോ അംഗം എം എ ബേബി, കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി പി രാമകൃഷ്ണന്‍, കെ കെ ജയചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവനന്തപുരം പാളയത്തെ ഇഎംഎസ് പാര്‍ക്കിലെ പ്രതിമയ്ക്ക് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്പാര്‍ച്ചന നടത്തി. ഏത് കാര്യത്തെയും കൃത്യമായി വിലയിരുത്താനും ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനും സാധിച്ച അപൂര്‍വ്വം കമ്മ്യൂണിസ്റ്റുകളില്‍ ഒരാള്‍ ആയിരുന്നു ഇഎംഎസ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ഒന്നാം ഇ എം എസ് സര്‍ക്കാര്‍ നല്‍കിയ അടിത്തറയില്‍ നിന്നുകൊണ്ടാണ് കേരളത്തിന്റെ വികസന മുന്നേറ്റം ലോകത്തിനാകെ മാതൃകയായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇഎംഎസിന്റെ സംഭാവനകള്‍ തുല്യമാണെന്നും, ഒന്നാം ഇ എം എസ് സര്‍ക്കാര്‍ നല്‍കിയ അടിത്തറയില്‍ നിന്നുകൊണ്ടാണ് കേരളത്തിന്റെ വികസന മുന്നേറ്റം ലോകത്തിനാകെ മാതൃകയായി മാറിയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഇഎംഎസ് ദിനത്തിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ പതാക ഉയര്‍ത്തലും അനുസ്മരണവും നടത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here