കമ്യൂണിസ്റ്റുകാരുടെ മുസ്ലീംവിരോധത്തിന്റെ മറ്റൊരു ഞെട്ടിക്കുന്ന തെളിവ്: മലപ്പുറത്തെ ഇഎംഎസ് പള്ളി

EMS Mosque

ചരിത്ര സത്യങ്ങളെ വിസ്മരിച്ച് വ്യാജപ്രചരണങ്ങളുടെ കുത്തൊഴുക്കാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നടത്തുന്നത്. അതിലൊന്നായിരുന്നു മലപ്പുറം ജില്ലയെ ഇടതുപക്ഷം വഞ്ചിച്ചുവെന്ന നറേഷൻ. ദാ, കമ്യൂണിസ്റ്റുകാരുടെ മുസ്ലീംവിരോധത്തിന്റെ മറ്റൊരു ഞെട്ടിക്കുന്ന തെളിവ്!! ശ്രീകുമാർ ശേഖർ എഴുതുന്നു.

ദാ, കമ്യൂണിസ്റ്റുകാരുടെ മുസ്ലീംവിരോധത്തിന്റെ മറ്റൊരു ഞെട്ടിക്കുന്ന തെളിവ്!!

ഇതാണ് മലപ്പുറം ജില്ലയിലെ പുലാമന്തോളിലെ ‘ഇഎംഎസ് പള്ളി’യ്ക്കും പിന്നീട് എത്രയോ മുസ്ലീം ദേവാലയങ്ങൾക്കും നിർമ്മാണത്തിന് വഴിവെട്ടിയ ഉത്തരവ്.

1957ൽ മുഖ്യമന്ത്രിയായ ശേഷം ഏലംകുളത്തെ വീട്ടിലെത്തിയ ഇഎംഎസിനെക്കണ്ട് പുലാമന്തോളുകാർ ഉന്നയിച്ച ആവശ്യമായിരുന്നു ഈ ഉത്തരവിലേക്ക് നയിച്ചത്.

1921ലെ മലബാർ കലാപത്തെ തുടർന്ന് മലബാറിൽ മുസ്ലിം ആരാധനാലയങ്ങൾ നിർമിക്കാൻ നിരോധനമുണ്ടായിരുന്നു. മദ്രാസിൽ കോൺഗ്രസ് സർക്കാർ വന്നിട്ടും വിലക്ക് മാറ്റിയിരുന്നില്ല. മദിരാശി മുഖ്യമന്ത്രിമാർക്ക് നിവേദനം നൽകിയിട്ടും നടപടി ഉണ്ടായില്ല.1952 മുതൽ അഞ്ചുകൊല്ലം 5 മുസ്ലീം ലിഗ് എംഎൽഎമാരുടെ പിൻതുണ കൊണ്ടുള്ള കോൺഗ്രസ് ഭരണമായിട്ടും പ്രശ്നം പരിഹരിച്ചില്ല.

Also Read: സർക്കാരിന്റെ കൈപിടിച്ച് വികസനത്തിന്റെ പാതയേറുകയാണ് ചുങ്കത്തറ ​ഗ്രാമപഞ്ചായത്ത്

പുലാമന്തോൾ പ്രദേശത്ത് ജുമുഅ കൂടാൻ ഒരു പള്ളിയെന്നത് ദീർഘകാല സ്വപ്നമായിരുന്നു. കറുത്തേതൊടി മരക്കാർ ഹാജിയുടെ പീടികയുടെ പിന്നിലുള്ള സ്ഥലത്തായിരുന്നു അന്ന് നിസ്കാരം നിർവഹിച്ചിരുന്നത്. പള്ളിക്കായി സ്ഥലം വാങ്ങി താൽ ക്കാലിക ഷെഡ് പണിതിരുന്നു. എന്നാൽ പള്ളി വിരോധികൾ ഇടപെട്ട് ഇത് തടഞ്ഞു. പണിക്കെതിരെ സർക്കാർ ഉത്തരവും വന്നു.

പള്ളിനിർമ്മാണ വിലക്ക് മാറ്റണം എന്നാവശ്യപ്പെട്ടവരോട് തിരികെ തിരുവനന്തപുരത്തെത്താനുള്ള സമയം മാത്രമേ ഇഎംഎസ് ചോദിച്ചുള്ളൂ. അങ്ങനെ ഭരണമേറ്റ് അറുപതു ദിവസങ്ങൾക്കുള്ളിൽ ഇറക്കിയ ഉത്തരവുകളിൽ ഇതും ഉൾപ്പെട്ടു.

പള്ളി പണിയാൻ വിലക്ക് നീക്കുന്ന ഇടക്കാല ഉത്തരവാണിത്. പിന്നീട് സംസ്ഥാനത്തിനാകെ ബാധകമായ പൊതു നിയമം വന്നതോടെ പ്രശ്നം അവസാനിക്കുകയും ചെയ്തു. നാട്ടകാർ പള്ളി പണിതു. ഇഎംഎസ് പള്ളിയെന്ന വിളിപ്പേര് ഇന്നും നിലനിൽക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News