ഒളിവ്  ജീവിതം മുതൽ മുഖ്യമന്ത്രി പദം വരെ : ഒരു കമ്മ്യൂണിസ്റ്റ് പോരാട്ടത്തിന്റെ ചരിത്രം 

ems-namboodiripad-death-anniversary

പാർവതി യു എസ്

മലയാളികളുടെ രാഷ്ട്രീയ ബോധ്യങ്ങളെയും സാമൂഹിക വ്യവസ്ഥിതിയെയും വിപ്ലവകരമായി മാറ്റി മറിച്ച വിജ്ഞാന കോശമായിരുന്നു ഇ.എം.എസ് .നമ്പൂതിരിപ്പാട്.  ആചാരങ്ങളുടെ ഇരുട്ടറകളിൽ നിന്ന് ആശയങ്ങളുടെ വെളിച്ചത്തിലേക്ക്  കേരളത്തെ  നയിച്ച ആ ധൈഷണിക  വിപ്ലവകാരിയുടെ ജീവിതം ഒരു പോരാട്ടത്തിന്റെ ഇതിഹാസമാണ് .

1909 ജൂൺ 13 -നു ഏലകുളംമനയിൽ ജനിച്ച ഇ.എം.എസ് ,തന്റെ ചുറ്റുമുള്ള യാഥാസ്ഥികതത്വത്തോട്  കലഹിച്ചുകൊണ്ടാണ് പൊതുരംഗത്തേക്ക് വന്നത് . സ്വന്തം  സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ അദ്ദേഹം പടപൊരുതി കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ  രാഷ്ട്രീയയാത്ര തുടങ്ങിയ  അദ്ദേഹം  ക്രമേണ  മാർക്സിസ്സ്റ് ദര്ശനങ്ങളിൽ  ആകൃഷ്ടനായി . 1939 -ൽ പിണറായിലെ പാറപ്പുറത്ത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി പിറവി എടുത്തപ്പോൾ അതിന്റെ അമരത്തു ഇ.എം.എസ് ഉണ്ടായിരുന്നു .

ALSO READ : ‘ഭാവി കേരളത്തിന്റെ വികസന അജണ്ട നിശ്ചയിക്കുന്നതിൽ വഴികാട്ടി’; ഇ എം എസിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

ഇ.എം.എസ് ന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കഠിനവും എന്നാൽ ആവേശം നിറഞ്ഞതുമായ കാലഘട്ടമായിരുന്നു അദ്ദേഹത്തിന്റെ ഒളിവ് ജീവിതം . ബ്രിട്ടീഷ് ഭരണ കൂടത്തിന്റെയും പിന്നീട് വന്ന സർക്കാരുകളുടെയും വേട്ടയാടലുകളെ അതിജീവിക്കാൻ അദ്ദേഹം ഒളിവിൽ കഴിഞ്ഞു . വേഷം മാറിയും രഹസ്യ കേന്ദ്രങ്ങളിൽ  ഇരുന്നും അദ്ദേഹം  പാർട്ടിയെ നയിച്ചു .

കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഒളിത്താവളങ്ങളിൽ ഇരുന്നുകൊണ്ട് അദ്ദേഹം നടത്തിയ എഴുത്തുകൾ ഇന്നും വിപ്ലവത്തിന്റെ പാഠപുസ്തകങ്ങൾ  ആണ് . 1957 -ൽ ഐക്യ കേരളത്തിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്നപ്പോൾ ലോകം അത്ഭുതത്തോടെ നോക്കി നിന്ന ഒരു ചരിത്രം അവിടെ പിറന്നു . ലോകത്തിലാദ്യമായി ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ തലവനായി ഇ.എം.എസ് സത്യപ്രതിജ്ഞ ചെയ്തു . മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം നടപ്പിലാക്കിയ പരിഷ്‌കാരങ്ങൾ കേരളത്തിന്റെ ഭാവി നിശ്ചയിച്ചു. 

ALSO READ : “ഇഎംഎസിന് പകരക്കാരനില്ല, എൽഡിഎഫ് മൂന്നാമതും അധികാരത്തിൽ എത്തും”: എം വി ​ഗോവിന്ദൻ മാസ്റ്റർ

മികച്ച നിരൂപകൻ ആയിരുന്ന ഇ എം എസ് ആയിരുന്നു.മലയാള സാഹിത്യത്തിന് മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രം പരിചയപെടുത്തിയത്  ഇ.എം.എസ് ആണ് . കല എന്നത് ഭംഗിയല്ല, മറിച് അധ്വാനിക്കുന്ന മനുഷ്യന്റെ വിയർപ്പും പോരാട്ടവുമാണെന്ന് അദ്ദേഹം ജീവൽ സാഹിത്യവും   സൗന്ദര്യ   ബോധവും എന്ന കൃതിയിലൂടെ സമർത്ഥിച്ചു . കേരളത്തെയും മലയാളിയെയും കുറിച്ച് ഇത്രയേറെ ആഴത്തിൽ പഠിച്ച വ്യക്തി ഇല്ല . അദ്ദേഹത്തിന്റെ രചനകൾ ഇന്നും വഴികാട്ടിയാണ് .”കേരളം മലയാളികളുടെ മാതൃഭൂമി “,  “മാർക്സിസവും മലയാള സാഹിത്യവും”,”മാർക്സിസം-ലെനിനിസം ഒരു പാഠപുസ്തകം”,”കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ”,”ഗാന്ധിയും ഗാന്ധിസവും”,”കേരളത്തിലെ ദേശീയ പ്രശ്‌നം”

അധികാര വികേന്ദ്രീകരണത്തിലൂടെ വികസനം താഴെ തട്ടിൽ എത്തിക്കാനുള്ള ജനകീയാസൂത്രണം എന്ന ദർശനം അദ്ദേഹത്തിന്റെ  ദീർഘവീക്ഷണം ആയിരുന്നു. 1998 മാർച്ച് 19 -നു അദ്ദേഹം വിടവാങ്ങിയെങ്കിലും , ഇ.എം.എസ്  എന്ന പേരും അദ്ദേഹം ഉയർത്തിപ്പിടിച്ച ചെങ്കൊടിയും ഇന്നും മലയാളികൾക്ക് ആവേശമാണ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News