
ഇഎംഎസിന്റെ ധൈഷണിക ചിന്തകൾക്ക് തുടർച്ചതേടി സംഘടിപ്പിക്കുന്ന 29-ാമത് ഇഎംഎസിന്റെ ലോകം ദേശീയ സെമിനാർ സമാപിച്ചു. ഇഎംഎസിന്റെ വീക്ഷണങ്ങളും സ്വയം വിമർശനങ്ങളും ഏറെ പ്രസക്തമായ കാലമാണിതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. വർഗീയതകൾക്കെതിരെ ശരിയായ നിലപാട് സ്വീകരിക്കാൻ ഇടതുപക്ഷത്തിന് സാധിച്ചിട്ടുണ്ടെന്ന് പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു.
വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, ചർച്ചകൾ, സംവാദങ്ങൾ, വിശകലനങ്ങൾ തുടങ്ങി രണ്ടു ദിവസത്തെ രാഷ്ട്രീയ വിദ്യാഭ്യാസ പരിപാടിയായിരുന്നു ഇത്തവണത്തെ സെമിനാർ. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനാണ് സെമിനാർ ഉദ്ഘാടനം ചെയ്തത്. സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓപ്പൺ ഫോറം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെവിടെയും ഇടതുപക്ഷത്തിന് അധികാരമില്ലാത്ത കാലത്താണ് ഇഎംഎസിനെ അനുസ്മരിക്കുന്നതെന്നും ഇഎംഎസിന്റെ സ്വയം വിമർശനങ്ങൾ ഇന്നും ഏറെ പ്രസക്തമെന്നും എം എ ബേബി പറഞ്ഞു.
മതാത്മകതയിൽ നിന്ന് മുസ്ലിം ലീഗ് വർഗീയതയിലേക്ക് മാറി. ഹിന്ദുത്വ വർഗീയതയാണ് ഏറ്റവും അപകടം. എല്ലാ വർഗീയതകളോടും ശരിയായ നിലപാട് സ്വീകരിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞെന്ന് വിജയരാഘവൻ പറഞ്ഞു.പോളിറ്റ് ബ്യൂറോ അംഗം ആർ അരുൺ കുമാർ, ഡോ. തോമസ് ഐസക്, സി എസ് സുജാത, പി രാജീവ്, ഡോ. ജോൺ ബ്രിട്ടാസ് എംപി, എം സ്വരാജ്, സുനിൽ പി ഇളയിടം, കെ ഇ എൻ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ വിവിധ സെമിനാറുകളിൽ സംസാരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

