ഏകീകൃത സിവിൽ കോഡ് ഇ എം എസിൻ്റെ വാക്കുകളെ വളച്ചൊടിക്കുന്നു: 06/09/1985 ന് നൽകിയ മറുപടിയുടെ സംക്ഷ്പിത രൂപം

ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഇ എം എസ് O6/09/1985 ന് നൽകിയ മറുപടിയുടെ സംക്ഷ്പിത രൂപം.

വിവാഹവും വിവാഹമോചനവും കുടുംബ ബന്ധങ്ങൾ സ്വത്തവകാശവും പിന്തുടർച്ചയും എന്നീ കാര്യങ്ങളിൽ ഇന്നും നിലനിന്നുപോരുന്ന പ്രാകൃത ഏർപ്പാടുകൾ അവസാനിപ്പിച്ചു സാമൂഹ്യ ജീവിതത്തെ ആധുനികവൽക്കരിക്കണമെന്നതാണ് യോജിപ്പുള്ള കാര്യം.ഇന്ത്യൻ ജനതക്കാകെയും സ്ത്രീ സമൂഹത്തിന് വിശേഷിച്ചും ഇതിൽ താൽപ്പര്യമുണ്ട്.

എന്നാൽ നിർദിഷ്ടമായ സാമൂഹ്യ പരിഷ്കാരം പ്രാവർത്തികമാക്കുന്നതിൻ്റെ രീതി, ഗതിവേഗം എന്നിവയുടെ കാര്യത്തിൽ വിവിധ സംഘടനകളുടെ നിലപാടുകൾ തമ്മിൽ വ്യത്യാസമുണ്ട്.

വൈവാഹികമടക്കമുള്ള കുടുംബ ബന്ധങ്ങളിൽ മാറ്റങ്ങൾ ഉണ്ടാക്കുന്ന പ്രക്രിയ ലളിതമല്ല. ഇന്ത്യയെപ്പോലെ ഒട്ടേറെ ജാതികളും മത വിഭാഗങ്ങളും ഗിരി ജനങ്ങളുടേതുപോലുള്ള വ്യത്യസ്ത ജനവിഭാഗങ്ങളുമുള്ള ഒരു രാജ്യത്ത് സാമൂഹ്യ പരിവർത്തന പ്രക്രിയ വിശേഷിച്ചും പ്രയാസം നിറഞ്ഞതാണ്.

Also Read: ‘വേ​ദനയോടെ പടിയിറങ്ങുന്നു’ ; പിണറായി വിജയനെതിരെ മത്സരിച്ച സി രഘുനാഥ് കോൺ​ഗ്രസ് വിട്ടു

വെറും നിയമനിർമ്മാണംകൊണ്ടുമാത്രം ഒരു സാമൂഹ്യപരിഷ്കാരവും പ്രാവർത്തികമാക്കാൻ കഴിയുകയില്ല. പാസ്സാക്കുന്ന നിയമങ്ങൾക്കനുകൂലമായി ശക്തമായ പൊതുജനാഭിപ്രായം സംഘടിപ്പിച്ചാൽ മാത്രമേ അതു നടക്കുകയുള്ളു. അതേ അവസരത്തിൽ പൊതുജനാഭിപ്രായം സംഘടിപ്പിക്കുന്നതിൽ നിയമനിർമാണത്തിനും നിയമവ്യാഖ്യാനങ്ങൾക്കും വലിയ പങ്ക് വഹിക്കാൻ കഴിയുകയും ചെയ്യും.

ഉദാഹരണത്തിന് ശൈശവ വിവാഹം നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കിയിട്ട് അരനൂറ്റാണ്ടിലേറെയായി .എന്നാൽ ഇന്നും പലേടത്തും ശിശു വിവാഹങ്ങൾ നടക്കുന്നുണ്ട് .

ശൈശവ വിവാഹ നിരോധന നയം പാസ്സാക്കുന്നതിന് ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പാണ് ‘സതി ‘ നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കിയത്. ഒന്നര നൂറ്റാണ്ടിന് ശേഷം ഇന്നും അങ്ങിങ്ങ് ചിലേടങ്ങളിൽ സതി നടന്നതായ റിപ്പോർട്ടുകൾ വരുന്നുണ്ട്.

അടുത്തകാലത്ത് ബലത്തിൽ വന്ന സ്ത്രീധന നിരോധന നിയമമാകട്ടെ മിക്കവാറും കടലാസിൽ കിടക്കുകയാണ്. സതിയും ശിശു വിവാഹവും നിരോധിക്കുന്ന നിയമങ്ങളേക്കാൾ വ്യാപകമായി ലംഘിക്കപ്പെടുന്ന ഒന്നാണ് ഇന്നത്തെ സ്ത്രീധന നിരോധന നിയമം.

എന്നുകരുതി സാമൂഹ്യബന്ധങ്ങളിൽ മാറ്റം വരുത്തുന്ന നിയമങ്ങൾ നിർമിക്കുന്നതും ചില നിയമങ്ങളെ ആ രീതിയിൽ വ്യാഖ്യാനിക്കുന്നതും പ്രയോജനപ്രദമല്ലെന്ന് ഇതിനർത്ഥമില്ല. മേൽപറഞ്ഞ നിയമങ്ങൾ പാസ്സാക്കിയതിന് ശേഷം അവ ബലത്തിൽ വരുത്തുന്നതിനുള്ള ബഹുജനപ്രക്ഷോഭം ഉയർന്നു വന്നിട്ടുണ്ട്.

Also Read: എം പിമാരായ ജോൺ ബ്രിട്ടാസ്, ബികാഷ് രഞ്ജൻ ഭട്ടാചാര്യ ,ബിനോയ് വിശ്വം എന്നിവർ നാളെ മണിപ്പൂർ സന്ദർശിക്കും

പ്രാകൃതമായ ആചാര വ്യവസ്ഥകൾക്ക് വിധേയമായ എല്ലാ ജനവിഭാഗങ്ങളുടെയും സാമൂഹ്യനിയമങ്ങൾ ഏകീകരക്കണമെന്ന നിലപാടിനോട് പാർട്ടിക്ക് പൂർണമായ യോജിപ്പാണുള്ളത്. പക്ഷെ ഏകീകൃത സിവിൽ നിയമം എപ്പോൾ, എങ്ങനെ നടപ്പിൽ വരുത്തണം ,നടപ്പിൽ വരുന്നതിനുള്ള സമയം വന്നു കഴിഞ്ഞുവോ എന്ന പ്രശ്നമുണ്ട്.നിയമം പാസാക്കിയാൽ അതു നടപ്പിൽ വരുത്താൻ പ്രയോജനപ്പെടുന്ന ശക്തിയേറിയ പൊതുജനാഭിപ്രായം ബന്ധപ്പെ ജനവിഭാഗത്തിനിടയിൽ രൂപപ്പെട്ടു കഴിയുന്നതുവരെ നിയമം പാസാക്കുന്നത് മാറ്റിവെക്കുന്നതാണ് ബുദ്ധിപൂർവ്വമായിട്ടുള്ളത്. അതുകൊണ്ടാണ് ഭരണഘടനയിൽ പോലും ഏകികൃത സിവിൽ നിയമം മാലിക പൗരാവകാശങ്ങളിൽ പ്പെടുത്താതെ നിർദേശകതത്വങ്ങളിൽ മാത്രം പെടുത്തിയിട്ടുള്ളത്.ഈ സമീപനത്തോട് പാർടി യോജിക്കുന്നു.

ഇക്കാര്യത്തിൽ ഭരണകർത്താക്കൾ അംഗീകരിച്ച സമീപനം മനസ്സിലാവണമെങ്കിൽ ഇന്ത്യയിലെ സാമൂഹ്യ പരിഷ്കാരപ്രക്രിയയുടെ ചരിത്രം പരിശോധിക്കണം.രാഷ്ട്രിയമെന്ന പോലെ സാമൂഹ്യവും സാംസ്കാരികവുമായ രംഗങ്ങളിലും ആധുനികവൽക്കരണം തുടങ്ങി വെച്ചതും കൂടുതൽ ശക്തിപ്പെട്ടതും ഹിന്ദുക്കളിലാണ് .മുസ്ലീം ക്രിസ്ത്യൻ വിഭാഗങ്ങൾ താരതമ്യേന പിന്നിലായിരുന്നു. പോരെങ്കിൽ രാഷ്ട്രിയ രംഗത്ത് ഹിന്ദു മുസ്ലിം മത്സരം വളർത്തി ദേശിയ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രസ്ഥാനത്തെ ക്ഷീണിപ്പിക്കാൻ വേണ്ടി ബ്രിട്ടീഷുകാർ നടത്തിയ ബോധപൂർവമായ ശ്രമം സാമൂഹികവും സാംസ്കാരികവുമായ ആധുനികവൽക്കരണ പ്രസ്ഥാനത്തിന് കനത്ത തിരിച്ചടി നൽകുകയും ചെയ്തു.

ഹിന്ദു മുസ്ലിം മത്സരം മൂർച്ഛിച്ച് പാകിസ്ഥാൻ മുദ്രാവാക്യം ഉയർന്നുവന്നപ്പോഴാകട്ടെ, അതേവരെ ആധുനികവൽക്കരണത്തിന് നിന്നിരുന്ന മുസ്ലിം വിഭാഗങ്ങൾ പോലും യാഥാസ്ഥിതികരുടെ ആക്രമണത്തെ വെല്ലുവിളിക്കാൻ കഴിയാതെ ഇസ്ലാമിക പുനരുദ്ധാരണത്തിൻ്റെ വക്താക്കളായി മാറി .ഒരുകാലത്ത് സാമൂഹ്യവും സാംസ്കാരികവുമായ രംഗങ്ങളിൽ ആധുനികവൽക്കരണത്തിനുവേണ്ടി നിന്നിരുന്ന ഉപതിഷ്ണുവിഭാഗങ്ങൾ പോലും മുസ്ലീംലീഗിൻ്റെ പിടിയിൽ അമർന്നു, ഇസ്ലാമിക പുനരുദ്ധാരണത്തിൻ്റെ വക്താക്കളായി മാറുകയുണ്ടായി.

വിവാഹമോചിതയായ ഭാര്യക്ക് ഭർത്താവിൽ നിന്ന് ചെലവിന് കിട്ടാൻ അവകാശമുണ്ടെന്ന സുപ്രീംകോടതി വിധി അടക്കം പല സമീപകാല സംഭവങ്ങളും ഇതിൽ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ” ശരി അത്തി ” ൻ്റെ പേരിൽ നടക്കുന്ന ക്രൂരമായ സ്ത്രീ പീഡനത്തിനെതിരെ ശബ്ദമുയർത്തുന്ന വലിയ വിഭാഗങ്ങൾ വിശേഷിച്ച് സ്ത്രീകൾ രംഗത്തിറങ്ങിയിട്ടുണ്ട് .ഇത്തരം നീക്കത്തിന് ശക്തി കൂട്ടുന്ന എല്ലാ നീക്കത്തോടും പാർടിക്ക് യോജിപ്പാണ്.

എന്നാൽ യാഥാസ്ഥിതിക വിഭാഗങ്ങൾക്ക് ഇതേവരെ ഉണ്ടായിരുന്ന ശക്തി എത്രത്തോളം കുറഞ്ഞിട്ടുണ്ട്. പുരോഗമനേച്ചുക്കളുടേത് എത്രത്തോളം വർദ്ധിച്ചിട്ടുണ്ട്.ഇക്കാര്യം ആലോചിക്കാതെ പാർടിയും മഹിളാ അസോസിയേഷനും ഒരുപോലെ വിഭാവനം ചെയ്യുന്ന നിയമനിർമ്മാണം നടത്താൻ ശ്രമിക്കുന്നത് ബുദ്ധിപൂർവമായിരിക്കില്ല.

ഇവിടെയാണ് ഹിന്ദുവർഗിയവാദികളും പാർടിയും തമ്മിൽ വ്യത്യാസം കിടക്കുന്നത് .ഏകീകൃത സിവിൽ നിയമം ഏവർക്കും സ്വീകാര്യമാകേണ്ട ഒരു കാര്യമാണ്. അത് ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ആ ഭരണഘടനാ വ്യവസ്ഥയനുസരിച്ച് ഉടൻ നിയമം ഉണ്ടാക്കണം … ഇതാണ് ഹിന്ദുവർഗീയ വാദികളുടെ നിലപാട്…. ഇതാണ് പാർടിയുടെയും നിലപാടെന്ന് വരുത്താനാണ് മുസ്ലിം വർഗീയവാദികളും കോൺഗ്രസ്സുകാരും ശ്രമിക്കുന്നത്. അത് സത്യവിരുദ്ധമാണ്.

സതി സമ്പ്രദായനിരോധനം തൊട്ട് ഹിന്ദുക്കളിൽ വന്ന സാമൂഹ്യപരിഷ്ക്കാരങ്ങൾക്കെന്ന പോലെ മുസ്ലീം സമുദായത്തിൽ സാമൂഹ്യ പരിഷ്കാരത്തിനുവേണ്ട പൊതുജനാഭിപ്രായം രൂപപ്പെട്ട് കഴിയുമ്പോൾ നിയമ നിർമാണം എന്നതാണ് ഭരണഘടനയിൽ എഴുതി വെച്ചിട്ടുള്ളത്. അതിനോട് പാർട്ടി പൂർണമായും യോജിക്കുന്നു. പൊതുജനാഭിപ്രായത്തിൽ വേണ്ട മാറ്റം വരുത്താൻ ശ്രമിക്കുന്ന മഹിള സംഘടനകളുമായി പാർട്ടിക്ക് യോജിപ്പുണ്ട്.

പാർടിയും ഹിന്ദു മുസ്ലിം വർഗീയവാദികളും തമ്മിൽ ഇക്കാര്യത്തിലുള്ള വ്യത്യാസം ഇങ്ങനെ സംക്ഷേപിച്ച് പറയാം

1 .ഏകീകൃത സിവിൽനിയമം ഭരണഘടനയിൽ എഴുതിവെച്ചിട്ടുള്ളതുകൊണ്ട് അത് ഉടൻ നടപ്പാക്കണമെന്ന് ഹിന്ദുവർഗീയവാദികൾ ആവശ്യപ്പെടുന്നു .

2 .ഭരണഘടനയിലെ ആ വ്യവസ്ഥ മാത്രമല്ല വിവാഹമോചിതയ്ക്ക് ചെലവിന് കൊടുക്കാനുള്ള ഇന്ത്യൻ ക്രിമിനൽ നിയമവകുപ്പ് കൂടി റദ്ദാക്കണമെന്ന് മുസ്ലിം വർഗീയവാദികളും അവരുടെ വാദം ന്യായമാണെന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കളും നിർബന്ധിക്കുന്നു.

Also Read: ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിക്കെതിരായ ലഹരിമരുന്നു കേസ് ഹൈക്കോടതി റദ്ദാക്കി

ഭരണഘടനയിലെ ഏകീകൃത സിവിൽ നിയമ വകുപ്പും ഇന്ത്യൻ ക്രിമിനൽ നിയമത്തിലെ വിവാഹമോചിതയ്ക്ക് ചെലവിന് കൊടുക്കുന്നത് സംബന്ധിച്ച വകുപ്പും റദ്ദാക്കരുതെന്ന് ആവശ്യപ്പെടുക മാത്രമല്ല പാർട്ടി ചെയ്യുന്നത് .ഏകീകൃത സിവിൽ നിയമത്തിലേക്കുള്ള നീക്കം ത്വരിതപ്പെടുത്താൻ ജനാധിപത്യ മഹിളാ അസോസിയേഷൻ അടക്കം ബഹുജന സംഘടനകൾ നടത്തുന്ന സമരം പ്രോത്സാഹനമാണെന്നു കൂടി പാർട്ടി അഭിപ്രായപ്പെടുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News