ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍; സൈനിക നടപടി നുഴഞ്ഞുകയറ്റം തടയാന്‍

kathua-encounter-indian-army

ജമ്മു കശ്മീരിലെ കത്വയില്‍ ഏറ്റുമുട്ടൽ. നുഴഞ്ഞുകയറ്റ സംഘത്തെ സുരക്ഷാ സേന തടഞ്ഞതിനെ തുടര്‍ന്നാണ് വെടിവയ്പ്പ് ആരംഭിച്ചത്. ഹിരാനഗര്‍ സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തിക്ക് അടുത്തുള്ള സന്യാല്‍ ഗ്രാമത്തില്‍ ആണ് ഏറ്റുമുട്ടൽ. തീവ്രവാദികളുടെ സാന്നിധ്യം സംശയിക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചപ്പോഴാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൂടുതല്‍ സൈന്യം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അധികൃതർ പറഞ്ഞു. ജമ്മുവില്‍ അടുത്തിടെ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ പരമ്പരകള്‍ നടക്കുന്നുണ്ട്. മാര്‍ച്ച് 17 ന് കുപ്‌വാര ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. അതില്‍ ഒരു പാക് ഭീകരന്‍ മരിച്ചിരുന്നു.

Read Also: ‘അഞ്ചുദിവസം മുന്നേ കത്തിക്കരിഞ്ഞ നോട്ടുകൾ കണ്ടു’; വെളിപ്പെടുത്തലുമായി ശുചീകരണ തൊഴിലാളി, യശ്വന്ത് വർമയുടെ കള്ളങ്ങൾ പൊളിയുന്നു ?

അടുത്തിടെ, കത്വ ജില്ലയില്‍ മൂന്ന് നിരപരാധികളായ സാധാരണക്കാരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു. അവരില്‍ ഒരാള്‍ 14 വയസ്സുള്ള ആണ്‍കുട്ടിയായിരുന്നു.

News Summary: Encounter in Kathua, Jammu and Kashmir. Firing started after security forces stopped an infiltrator group.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News