എൻഫീൽഡ് ആരാധകരെ ഇതിലേ ഇതിലേ; എന്‍ഫീല്‍ഡ് ക്ലാസിക് 650 ട്വിന്‍ ലോഞ്ച് മാര്‍ച്ച് 27ന്

ENFIELD 650

റോയല്‍ എന്‍ഫീല്‍ഡ് ആരാധകർക്ക് സന്തോഷിക്കാം. മാർച്ച് 27 ന് ക്ലാസിക് 650 ട്വിന്‍ അവതരിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്. ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650, സൂപ്പര്‍ മെറ്റിയര്‍ 650, ഷോട്ട്ഗണ്‍ 650, ബെയര്‍ 650 എന്നിവയ്ക്ക് ശേഷം ബ്രാന്‍ഡിന്‍റെ ആറാമത്തെ 650 സിസി ഇരുചക്ര വാഹനമായിരിക്കും ഇത്.

രാജ്യത്ത് വില്‍ക്കുന്ന 350 സിസി പതിപ്പിന്റെ അതേ നിയോ-റെട്രോ അപ്പീലോട് കൂടിയായിരിക്കും പുതിയ ബൈക്ക് വരിക. ടിയര്‍ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്കാണ് ഇവന്റെ ലുക്ക് വർധിപ്പിക്കുന്നത്. ഇരുവശത്തും പൊസിഷന്‍ ലൈറ്റുകളും സമാനമായ ആകൃതിയിലുള്ള ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ഉള്ള ഒരു വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പും പ്രതീക്ഷിക്കുന്നുണ്ട്. ട്രിപ്പര്‍ മീറ്ററുള്ള ഒരു വലിയ അനലോഗ് ക്ലസ്റ്ററും ഇത് വാഗ്ദാനം ചെയ്യുന്നു.

ALSO READ; വന്ദേഭാരത് പുതിയ സര്‍വീസ് ഇനി മുംബൈയില്‍ നിന്ന് മംഗളൂരുവിലേക്ക്

പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുകൾ ഉള്ള ക്ലാസിക് 650 ൽ സുരക്ഷക്കായി മുന്‍പിലും പിന്നിലും സ്റ്റാന്‍ഡേര്‍ഡ് ഡ്യുവല്‍-ചാനല്‍ എബിഎസുള്ള ഡിസ്‌ക് ബ്രേക്കും ഘടിപ്പിച്ചിട്ടുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 650-ന് 647 സിസി എയര്‍/ഓയില്‍-കൂള്‍ഡ് പാരലല്‍ ട്വിന്‍ എന്‍ജിന്‍ ഉണ്ട്. ഇത് 7,250 ആര്‍പിഎമ്മില്‍ 46.4 എച്ച്പി പവറും 5,650 ആര്‍പിഎമ്മില്‍ 52.3 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കും. സ്ലിപ്പ്-ആന്‍ഡ്-അസിസ്റ്റ് ക്ലച്ച് ഉള്ള 6-സ്പീഡ് ട്രാന്‍സ്മിഷന്‍ വഴിയാണ് പിന്‍ചക്രത്തിലേക്ക് പവര്‍ കൈമാറുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News