ഇ ഡിക്ക് തന്നിഷ്ടപ്രകാരം അറസ്റ്റ് ചെയ്യാനാകില്ല: ദില്ലി ഹൈക്കോടതി

കള്ളപ്പണം വെളുപ്പിക്കൽ നിയമം ചൂണ്ടിക്കാട്ടി തന്നിഷ്ടപ്രകാരം എൻഫോ‍‍ഴ്‌സ്മെന്‍റ്  ഡയറക്ടറേറ്റിന് ഒരാളെ അറസ്റ്റ് ചെയ്യാൻ ക‍ഴിയില്ലെന്ന് ദില്ലി ഹൈക്കോടതി.  പി എം എല്‍ എ നിയമം ( പ്രിവെന്‍ഷന്‍ ഓഫ് മണി ലോണ്‍ഡറിങ് ആക്റ്റ്)  അനിയന്ത്രിതമായി അധികാരം ഇ ഡിക്ക് നൽകുന്നില്ലെന്നും ജസ്റ്റിസ് അനൂപ് ജയറാം ബാംബാനി ചൂണ്ടിക്കാട്ടി.

പി എം എൽ എ നിയമത്തിലെ 50 ാം വകുപ്പ് പ്രകാരം ഹാജരാകാൻ ആവശ്യപ്പെടാം, എന്നാൽ ഇതിൽ അറസ്റ്റിനുള്ള അധികാരം ഉൾപ്പെടുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പി എം എൽ എ നിയമത്തിലെ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യാനുള്ള കുറ്റകൃത്യമുണ്ടെന്ന് ബോധ്യമുണ്ടായിരിക്കണം എന്നത് പ്രധാനമാണ്.

ALSO READ: വാഹന നിയമ ലംഘനങ്ങൾക്ക് പിഴ അടയ്ക്കാത്തവരാണോ? കേസുകൾ പിൻവലിച്ച് പിഴ അടക്കാൻ അവസരവുമായി എംവിഡി

അറസ്റ്റിനുള്ള കാരണങ്ങൾ രേഖാമൂലം വേണം. ഇതിനുള്ള തെളിവുകളും കൈവശം ഉണ്ടായിരിക്കണം എന്ന് കോടതി നിരീക്ഷിച്ചു.  പി എം എൽ എ കേസ് റദ്ധാക്കണമെന്ന്  ആവശ്യപ്പെട്ട ആശിഷ് മിത്തൽ എന്നയാൾ നൽകിയ ഹർജി പരിഗണിക്കുകയാണ് കോടതിയുടെ നിരീക്ഷണം.

ALSO READ:  പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈറ്റിൽ പ്രതിഷേധം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News