
കൈക്കൂലി കേസില്‍ മുഖ്യ പ്രതിയായ ഇ.ഡി ഉദ്യോഗസ്ഥന്‍ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ക്കാന്‍ വിജിലന്‍സ്. ഇടനിലക്കാരും ഇഡി ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ പരിശോധിക്കുന്നു വെന്നും എസ് പി ശശിധരന്‍. പ്രതികള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇ ഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്. ഇടനിലക്കാരും ഇഡി ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകളും വിജിലന്‍ പരിശോധിക്കുന്നുണ്ട്.
ഡിജിറ്റല്‍ തെളിവ് ശേഖരണം മൂന്നു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയായേക്കും. ഇത് ലഭിക്കുന്നത് അനുസരിച്ച് ഇഡി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാറിനെ ചോദ്യം ചെയ്യും. കേസിലെ പ്രതികള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് വിജിലന്‍സ് എസ് പി എസ് ശശിധരന്‍ പറഞ്ഞു.
ഒന്നാം പ്രതി ശേഖര്‍കുമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയെ എതിര്‍ക്കുമെന്നും എസ് പി പറഞ്ഞു. നിരപരാധിയെന്നും ഗൂഢ ഉദ്ദേശത്തോടെയാണ് ആരോപണങ്ങളെന്നുമാണ് ജാമ്യാപേക്ഷയില്‍ ശേഖര്‍ കുമാര്‍ പറയുന്നു. അതേസമയം ഇ.ഡി അവസാനിപ്പിച്ച കേസുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് വിജിലന്‍സ് നീക്കം. ഉദ്യോഗസ്ഥര്‍ ആണെന്ന് പറഞ്ഞ് പ്രതികള്‍ കോടികള്‍ വാങ്ങിയെന്ന വിവരം വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here