എന്തുവാടേ ഇത്; ലാഹോറില്‍ ഇംഗ്ലണ്ട്- ഓസീസ് മത്സരത്തിന് മുന്നോടിയായി പ്ലേ ചെയ്തത് ഇന്ത്യന്‍ ദേശീയ ഗാനം

eng-vs-aus-lahore-gaddafi-stadium

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മെഗാ പോരാട്ടത്തിന് ഇനിയും ഒരു ദിവസമുണ്ട്. പക്ഷേ അതിന് മുമ്പ് പാക്കിസ്ഥാനിലെ ലാഹോർ ഗദ്ദാഫി സ്റ്റേഡിയത്തിൽ മത്സരവേദിയിൽ ജന ഗണ മന മുഴങ്ങി. ഏറെ രസകരം, ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങൾക്കായി ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകുന്നുപോലുമില്ല എന്നതാണ്. ദുബൈയിലാണ് ഇന്ത്യയുടെ എല്ലാ മത്സരങ്ങളും.

ഗ്രൂപ്പ് ബിയിലെ ഓസ്ട്രേലിയ- ഇംഗ്ലണ്ട് മത്സരത്തിന് മുന്നോടിയായാണ് ഈ അബദ്ധം സംഭവിച്ചത്. ഇംഗ്ലണ്ടിന്റെ ദേശീയഗാനം അവസാനിച്ചതിനുശേഷം, ഓസ്ട്രേലിയയുടെ ദേശീയഗാനം ആലപിക്കാനുള്ള സമയമായി. ഈ ഘട്ടത്തിലാണ് ദേശീയഗാനത്തിലെ ‘ഭാരത് ഭാഗ്യ വിധാത’ എന്ന വരി സ്റ്റേഡിയത്തിൽ മുഴങ്ങിയത്. ഇതോടെ കളിക്കാർക്കും ചിരിപൊട്ടി. ഉടനെ പി സി ബി ആ തെറ്റ് തിരുത്തിയെങ്കിലും ഇൻ്റർനെറ്റ് വെറുതെവിടാൻ ഒരുക്കമല്ലായിരുന്നു. പി സി ബിക്കെതിരെ ട്രോള്‍ മഴയാണ് പെയ്യുന്നത്.

Read Also: ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ന് തീപാറും; ചിരവൈരികളുടെ മത്സരത്തിൽ ഇംഗ്ലണ്ടിന് ബാറ്റിങ്

നാളെ ദുബായിലാണ് പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ആദ്യ മത്സരം. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് 60 റണ്‍സിന് തോറ്റാണ് പാകിസ്ഥാന്‍ എത്തുന്നത്. ഇന്ത്യയാകട്ടെ, ബംഗ്ലാദേശിനെ തകർത്താണ് മത്സരത്തിന് ഒരുങ്ങുന്നത്. വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News