
ഇന്ത്യൻ പ്രതിരോധ വകുപ്പിനു കീഴിലുള്ള നവരത്ന പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ എൻജിനീയറാകാൻ സുവർണാവസരം. ഫീൽഡ് ഓപ്പറേറ്റർ എൻജിനീയർ, പ്രൊജക്റ്റ് എൻജിനീയർ തസ്തികയിലേക്കാണ് ഉദ്യാോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. ജൂൺ 8 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
ഫീൽഡ് ഓപ്പറേഷൻ എൻജിനീയർ തസ്തികയിൽ 25 ഒഴിവുകളാണുള്ളത്. ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ കമ്മ്യൂണിക്കേഷൻ/ ടെലികമ്മ്യൂണിക്കേഷൻ / കംപ്യൂട്ടർ സയൻസ്/ ഐടി/ ഇൻഫർമേഷൻ സയൻസ് ആൻഡ് എൻജിനിയറിങ്/ തത്തുല്യം ബ്രാഞ്ചുകളിൽ ബിടെക് ബിരുദമുള്ളവർക്കും എംസിഎ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഇതിനോടൊപ്പം അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പ്രതിമാസം 60,000 രൂപ മുതൽ ശമ്പളമായി ലഭിക്കും. ഓരോ വർഷവും 5,000 രൂപയുടെ വർദ്ധനവ് ഉണ്ടാകും. 01-6-2026 തീയതി കണക്കാക്കി 40 വയസ് കവിയാൻ പാടില്ല.
also read:സ്കൂൾ പ്രവേശനോത്സവ വേദി മാറ്റി; കാസർഗോഡ് രാഷ്ട്രീയ വിവാദം കത്തുന്നു
നിയമനം
മൂന്നുവർഷത്തേക്കാണ് നിയമനമെങ്കിലും ജോലിയിലെ മികവിന്റെ അടിസ്ഥാനത്തിൽ രണ്ട് വർഷം കൂടി സേവന കാലം ദീർഘിപ്പിച്ച് ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പം ഫീസായി 450 രൂപ കൂടി ഓൺലൈനായി അടയ്ക്കേണ്ടതുണ്ട്. https:/bel-india.in/careers എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് വിവരങ്ങൾ മനസിലാക്കാവുന്നതാണ്. ഫോൺ: 080/22197933 ഇമെയിൽ: rechr4042@bel.co.in.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

