നവി മുബൈയിൽ യാത്രക്കിടെ ഊബർ ഡ്രൈവറെ കൊലപ്പെടുത്തി; എഞ്ചിനീയറിങ്ങ് വിദ്യാർഥി അറസ്റ്റിൽ

നവി മുബൈയിൽ ഊബർ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ എഞ്ചിനീയറിങ്ങ് വിദ്യാർഥി അറസ്റ്റിൽ. ആദർശ് ചന്ദ്രകാന്ത് ഭലേറാവു (21) ആണ് പൊലീസിൻ്റെ പിടിയിലായത്. ഊബർ ഡ്രൈവറായ അഹമ്മദ് (33) ആണ് കൊല്ലപ്പെട്ടത്. ക്യാബിൽ സഞ്ചരിക്കുന്നതിനിടെ കത്തി കാട്ടി കൊള്ളയടിക്കാൻ ശ്രമിച്ചതിന് പിന്നാലെ പ്രാണരക്ഷാർഥം കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആദർശ് പറഞ്ഞു.

ആദർശ് തൻ്റെ കാമുകിയെ കാണാൻ പോകുന്നതിനായി ഊബർ ബുക്ക് ചെയ്തിരുന്നു. യാത്രയ്ക്കിടയിൽ ഡ്രൈവർ കത്തികാട്ടി പണമപഹരിക്കാൻ ശ്രമിച്ചെന്നും പ്രാണക്ഷാർത്ഥം ഡ്രൈവറെ കീഴടക്കി അതേ കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നുവെന്ന് പ്രതി മൊഴി നൽകി. കൊലപാതകത്തിന് ശേഷം മൃതദേഹം ഘട്ട് മേഖലയിൽ ഉപേക്ഷിക്കുകയായിരുന്നു.

ALSO READ: ടാക്‌സി ഡ്രൈവറുടെ പീഡനശ്രമം; രക്ഷപ്പെടാൻ ഒരു രാത്രി മുഴുവൻ യുവതി ഒളിച്ചിരുന്നത് കൊടുംകാട്ടിൽ

പിന്നീട് വാഹനം കല്യാൺ-മുർബാദ് ഹൈവേയിൽ ഉപേക്ഷിച്ച ശേഷം പ്രതി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും ക്യാബ് ആപ്പിലെ വിവരങ്ങളും പരിശോധിച്ചാണ് ടിറ്റ്‌വാലയിലെ താമസസ്ഥലത്തുനിന്ന് താനെ റൂറൽ ക്രൈം ബ്രാഞ്ച് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News