എന്‍ജിനീയറിങ് ജോലികള്‍ നടക്കുന്നു; ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം

എന്‍ജിനീയറിങ് ജോലികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ വിവിധ സെക്ഷനുകളില്‍ ചില ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റംവരുത്തിയതായി റെയില്‍വെ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകള്‍

ഫെബ്രുവരി 10, 17, 24 തീയതികളില്‍ ഷൊര്‍ണൂര്‍ ജങ്ഷനില്‍നിന്ന് പുറപ്പെടുന്ന ഷൊര്‍ണൂര്‍ ജങ്ഷന്‍-തൃശൂര്‍ എക്‌സ്പ്രസ് (06461) സ്‌പെഷല്‍ ട്രെയിന്‍ റദ്ദാക്കി.

06455 നമ്പര്‍ ഷൊര്‍ണൂര്‍-കോഴിക്കോട് എക്‌സ്പ്രസ് ഫെബ്രുവരി 10, 17, 24 തീയതികളിലും 06454 കോഴിക്കോട്-ഷൊര്‍ണൂര്‍ എക്‌സ്പ്രസ് ഫെബ്രുവരി 11, 18, 25 തീയതികളിലും 06470 നിലമ്പൂര്‍-ഷൊര്‍ണൂര്‍ എക്‌സ്പ്രസ്, 06467 ഷൊര്‍ണൂര്‍-നിലമ്പൂര്‍ എക്‌സ്പ്രസ് എന്നിവ ഫെബ്രുവരി 17, 18, 24, 25 തീയതികളിലും റദ്ദാക്കി.

ALSO READ: ‘പുതുമയില്ല എന്ന് തോന്നുമ്പൊഴൊക്കെ മമ്മൂട്ടി ആ തോന്നൽ ബ്രേക്ക്‌ ചെയ്യും, ട്രെയിലറിന്റെ അവസാനത്തെ ആ കൊലച്ചിരി, രോമാഞ്ചം’

വൈകി ഓടുന്ന ട്രെയിനുകള്‍

ഫെബ്രുവരി 10, 11, 17, 24, 25 തീയതികളില്‍ മംഗളൂരു സെന്‍ട്രലില്‍നിന്ന് ഉച്ചക്ക് 2.25ന് പുറപ്പെടേണ്ട 16348 നമ്പര്‍ മംഗളൂരു സെന്‍ട്രല്‍ -തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ് ഒരു മണിക്കൂര്‍ വൈകി 15.25ന് മംഗളൂരു സെന്‍ട്രലില്‍നിന്ന് പുറപ്പെടും.

ഭാഗികമായി റദ്ദാക്കിയവ

ഫെബ്രുവരി 11, 18, 25 തീയതികളില്‍ തൃശൂരില്‍നിന്ന് പുറപ്പെടുന്ന 16609 തൃശൂര്‍-കണ്ണൂര്‍ എക്സ്പ്രസ് തൃശൂരിനും ഷൊര്‍ണൂരിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും. ഷൊര്‍ണൂര്‍ ജങ്ഷനില്‍ ട്രെയിന്‍ യാത്ര അവസാനിപ്പിക്കും. അന്നേ ദിവസം രാവിലെ 7.30ന് ഷൊര്‍ണൂര്‍ ജങ്ഷനില്‍നിന്ന് പുറപ്പെടും.

ALSO READ: സ്ത്രീകള്‍ സമൂഹത്തില്‍നിന്ന് സ്വാതന്ത്ര്യം പിടിച്ചുവാങ്ങണം: ഉര്‍വശി

മാര്‍ച്ച് രണ്ടിന് ഉച്ചക്ക് 3.50ന് ആലപ്പുഴയില്‍നിന്ന് പുറപ്പെടുന്ന 16307 ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോടിനും കണ്ണൂരിനുമിടയില്‍ ഭാഗികമായി റദ്ദാക്കും. ട്രെയിന്‍ കോഴിക്കോട്ട് യാത്ര അവസാനിപ്പിക്കും.

22638 മംഗളൂരു സെന്‍ട്രല്‍-ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ഫെബ്രുവരി 15ന് രാത്രി 11.45ന് മംഗളൂരു ജങ്ഷനിൽ നിന്ന് പുറപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News