ഇംഗ്ലണ്ടിന് മികച്ച സ്കോര്‍, പാകിസ്ഥാന്‍റെ ലക്ഷ്യം 338

ഇത്തവണ വണത്തെ ലോകകപ്പില്‍ സെമിയില്‍ പ്രവേശിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്ന രണ്ട് ടീമുകളാണ് ഇംഗ്ലണ്ടും പാകിസ്ഥാനും. എന്നാല്‍ രണ്ട് പേരും സെമി കാണാതെ പുറത്താകുന്നതാണ് ഈ ലോകകപ്പിലെ കാ‍ഴ്ച്. ലോകകപ്പില്‍ നിന്ന് ആദ്യം പുറത്തായ ഇംഗ്ലണ്ടും അവസാനം പുറത്തായ പാകിസ്ഥാനും തമ്മിലെ മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്.  ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സ് നേടി.

84 റൺസ് നേടിയ ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ജോ റൂട്ടും (60) അര്‍ധസെഞ്ച്വറിയടിച്ചു. പാകിസ്താനു വേണ്ടി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ഡേവിഡ് മലാനും ജോണി ബെയർസ്റ്റോയും ചേർന്ന് നൽകിയത്. ഇരുവരും ചേർന്ന് 82 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. മലാനെ (31) പുറത്താക്കിയ ഇഫ്തിക്കാർ അഹ്മദാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഏറെ വൈകാതെ ഹാരിസ് റൗഫ് ജോണി ബെയർസ്റ്റോയെയും (59) മടക്കി അയച്ചു.

ALSO READ: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സ്വർണവേട്ട; ഒരാൾ അറസ്റ്റിൽ

മൂന്നാം വിക്കറ്റിൽ ജോ റൂട്ടും ബെൻ സ്റ്റോക്സും ചേർന്ന് ഇംഗ്ലണ്ടിനു വീണ്ടും മേൽക്കൈ നൽകി. റൂട്ട് സാവധാനം ഇന്നിംഗ്സ് കെട്ടിപ്പടുത്തപ്പോൾ കരുതലോടെ തുടങ്ങിയ സ്റ്റോക്സ് പിന്നീട് ആക്രമണ മൂഡിലേക്ക് മാറി. 132 റൺസിൻ്റെ മികച്ച കൂട്ടുകെട്ടിനൊടുവിൽ സ്റ്റോക്സ് പവലിയനിലേക്ക് മടങ്ങി. 76 പന്തിൽ 84 റൺസ് നേടിയ സ്റ്റോക്സിനെ ഷഹീൻ അഫ്രീദിയാണ് പുറത്താക്കിയത്. പിന്നാലെ ജോ റൂട്ടിനെയും (60) ഷഹീൻ തന്നെ മടക്കി അയച്ചു.

അഞ്ചാം വിക്കറ്റിൽ ജോസ് ബട്ലറും ഹാരി ബ്രൂക്കും ചേർന്ന് ആക്രമണോത്സുക ബാറ്റിംഗിലൂടെ പാകിസ്താനെ സമ്മർദ്ദത്തിലാക്കി. ഹാരിസ് റൗഫാണ് ഇവിടെ പാകിസ്താൻ്റെ രക്ഷക്കെത്തിയത്. ടി-20 ശൈലിയിൽ ആക്രമിച്ചുകളിച്ച ഹാരി ബ്രൂക്കിനെയും (17 പന്തിൽ 30) ശേഷം മൊയീൻ അലിയെയും (8) പുറത്താക്കിയ ഹാരിസ് റൗഫ് ജോസ് ബട്ലറെ (18 പന്തിൽ 27) നേരിട്ടുള്ള ത്രോയിൽ റണ്ണൗട്ടാക്കി. അവസാന ഓവറുകളിൽ ഡേവിഡ് വില്ലി നടത്തിയ കൂറ്റനടികൾ ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു. 5 പന്തിൽ 15 റൺസ് നേടിയ വില്ലിയെ അവസാന ഓവറിൽ മുഹമ്മദ് വസീം ജൂനിയർ പുറത്താക്കി.

ALSO READ:  മുകുന്ദനുണ്ണി ഇറങ്ങിയിട്ട് ഒരു വര്ഷം, നെഗറ്റിവിറ്റി നൽകിയ പോസിറ്റിവിറ്റിയുമായി അടുത്ത ചിത്രം പ്രഖ്യാപിച്ച് അഭിനവ് സുന്ദർ നായക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News