ഫിഫ ലോകകപ്പ് 2026: ക്രൊയേഷ്യയെ ഗ്രൂപ്പ് മത്സരത്തിൽ തകർത്ത് ഇംഗ്ലണ്ട്; രണ്ട് ഗോൾ അടിച്ച് ഹാരി കെയിൻ

kane

കരുത്തരായ ക്രൊയേഷ്യയെ ആദ്യ ഗ്രൂപ്പ് മൽസരത്തിൽ തകർത്ത് ഇംഗ്ലണ്ടിന്റെ തേരോട്ടം. ഡല്ലാസിലെ ആർലിംഗ്ടൺ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾ അടിച്ചാണ് മുൻ ചാമ്പ്യന്മാർ മൂന്നു പോയിന്റുകൾ സ്വന്തം പേരിലാക്കിയത്. ആദ്യ പകുതിയിൽ ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടിയിരുന്നു.അത്യന്തം നാടകീയമായ തുടക്കത്തിന് പിന്നാലെ പെനാൽറ്റി കിക്കിലൂടെ 12 ആം മിനുട്ടിൽ ഹാരി കെയി ഇംഗ്ലണ്ടിനെ മുന്നിൽ എത്തിച്ചു. ലൂക്ക മോഡ്രിക് ഇംഗ്ലീഷ് താരത്തിന് നേരെ നടത്തിയ അപകടകരമായ പ്രെസ്സിങ്ങിനു പിന്നാലെ ആണ് ടീമിന് പെനാൽറ്റി ലഭിച്ചത്.

Also Read: ഫിഫ ലോകകപ്പ് 2026: അടിക്കടി തിരിച്ചടി; ആദ്യപകുതിയിൽ ക്രൊയേഷ്യയും ഇംഗ്ളണ്ടും ഒപ്പത്തിനൊപ്പം

എന്നാൽ 37ആം മിനുട്ടിൽ മാർട്ടിൻറ്റുറീന ഒരു മികച്ച ഷോട്ടിലൂടെ ഗോൾ മടക്കി. അധിക്ക് വൈകാതെ 42ആം മിനുട്ടിൽ ലഭിച്ച കോർണർ കിക്കിനെ മികച്ചൊരു ഹെഡ്‌ഡറിലൂടെ ഹാരി കെയി ഗോൾ വലയിലെത്തിച്ചു ഇംഗ്ലണ്ടിന് വീണ്ടും ലീഡ് സമ്മാനിച്ചു. പക്ഷെ ആദ്യ പകുതിയുടെ അധികസമയത്ത് നടത്തിയ നീക്കം ക്രോയേഷ്യൻ മൂസാ വലയിലെത്തിച്ചതോടെ വീണ്ടും ഇരു ടീമുകളും ഒപ്പത്തിനൊപ്പമായി.എന്നാൽ രണ്ടാം പകുതിയിൽ കളിയുടെ ദിശ മാറി. ഇംഗ്ലണ്ട് ആക്രമണം തുടന്നപ്പോൾ ക്രോയേഷ്യൻ ആക്രമണങ്ങൾക്ക് പഴയ മൂർച്ച ഉണ്ടായിരുന്നില്ല. രണ്ടാം പകുതിയുടെ 48ആം മിനുട്ടിൽ ജൂഡ് ബെല്ലിംഗ്ഹാം വീണ്ടും ഇംഗ്ലണ്ടിനെ മുന്നിൽ എത്തിച്ചു. തുടരെയുള്ള ആക്രമണങ്ങളുടെയും പ്രത്യാക്രമങ്ങളുടെയും ഒടുവിൽ 85ആം മിനുട്ടിൽ മർക്കസ് രാഷ്‌ഫോർഡ് ഇംഗ്ലണ്ടിന്റെ നാലാം ഗോൾ നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News