
ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ഏകദിനത്തില്‍ സന്ദര്‍ശകര്‍ക്ക് ടോസ്. ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ യശസ്വി ജയ്‌സ്വാളും ഹര്‍ഷിത് റാണയും അരങ്ങേറ്റം കുറിച്ചു. അതേസമയം, സീനിയര്‍ താരം വിരാട് കോലി ആദ്യ ഇലവനില്‍ ഇല്ല.
റിഷഭ് പന്ത്, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടണ്‍ സുന്ദർ എന്നിവരും ആദ്യ ഇലവനില്‍ ഇല്ല. ശുബ്മാന്‍ ഗില്ലും ജയ്‌സ്വാളുമാണ് ഓപണിങ് നടത്തുക. പേസ് നിരക്ക് ഷമിയും കുല്‍ദീപ് യാദവും റാണയും നേതൃത്വം നല്‍കും. ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 52 റണ്‍സ് ഇംഗ്ലണ്ട് നേടിയിട്ടുണ്ട്. 34 റണ്‍സുമായി ഫില്‍ സാള്‍ട്ടും 17 റണ്‍സുമായി ബെന്‍ ഡക്കറ്റും ക്രീസിലുണ്ട്.
Read Also: സഞ്ജുവിനെ പിന്തുണച്ചു ശ്രീശാന്തിന് കെസിഎയുടെ കാരണം കാണിക്കൽ നോട്ടീസ്
ടി20 തൂത്തുവാരിയത് ഏകദിനത്തിലും ആവര്‍ത്തിക്കാനാകുമെന്ന ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഇറങ്ങിയത്. ഫെബ്രുവരി പകുതിയോടെ ആരംഭിക്കുന്ന ചാമ്പ്യന്‍സ് ലീഗിനുള്ള സന്നാഹ മത്സരമായി ഇത് മാറും. നാഗ്പൂര്‍ വിദര്‍ഭ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഡേ നൈറ്റ് ആണ് മത്സരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here