ദക്ഷിണാഫ്രിക്കയുടെ കഞ്ഞിയില്‍ മണ്ണ് ഇടുമോ ഇംഗ്ലണ്ട്; മഴ ചതിക്കുമോ, പ്രോട്ടീസിന്റെ സെമി സാധ്യതകള്‍ അറിയാം

eng-vs-sa-karachi

ക്രിക്കറ്റിലെ നിര്‍ഭാഗ്യ ടീം എന്നാണ് പൊതുവെ ദക്ഷിണാഫ്രിക്ക അറിയപ്പെടുന്നത്. കരുത്തരായ ടീം ആണെങ്കിലും ഇതുവരെ പ്രധാനപ്പെട്ട ഒരു കിരീടവും ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചിട്ടില്ല. ഇതിഹാസങ്ങള്‍ അരങ്ങുവാണപ്പോ‍ഴും നിര്‍ഭാഗ്യമായിരുന്നു പലപ്പോ‍ഴും പ്രോട്ടീസിന്റെ കിരീട മോഹങ്ങളെ തല്ലിത്തകര്‍ത്തത്. പാകിസ്താനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ ദക്ഷിണാഫ്രിക്ക നിലവില്‍ ഭേദപ്പെട്ട നിലയിലാണ്. സെമിഫൈനല്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്.

ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ ഇംഗ്ലണ്ടുമായാണ് ഇന്ന് ദക്ഷിണാഫ്രിക്കയുടെ മത്സരം. സെമിയില്‍ കടക്കില്ലെങ്കിലും ദക്ഷിണാഫ്രിക്കയുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടാന്‍ ഇംഗ്ലണ്ടിന് സാധിക്കും. ഇംഗ്ലണ്ട് വന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ ദക്ഷിണാഫ്രിക്ക പുറത്താകുകയും ഗ്രൂപ്പ് ബിയിലെ അഫ്ഗാനിസ്താന്‍ സെമിയില്‍ കടക്കുകയും ചെയ്യും. എന്നാല്‍ ഇതിനുള്ള സാധ്യത തുലോം കുറവാണ്.

Read Also: വിദര്‍ഭയ്ക്ക് തകര്‍ച്ചയോടെ തുടക്കം; കരുണും ഡാനിഷും നിലയുറപ്പിക്കുന്നു

കാരണം, അഫ്ഗാനിസ്ഥാന് യോഗ്യത നേടണമെങ്കില്‍ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ കുറഞ്ഞത് 207 റണ്‍സിന് പരാജയപ്പെടുത്തുകയോ 11.1 ഓവറിനുള്ളില്‍ ലക്ഷ്യം പിന്തുടരുകയോ വേണം. അത്രമാത്രം ദുര്‍ബലമല്ല നിലവില്‍ ദക്ഷിണാഫ്രിക്ക. ഗ്രൂപ്പ് ബിയില്‍ നിന്ന് ഓസ്‌ട്രേലിയ ഇതിനകം സെമിയില്‍ കടന്നിട്ടുണ്ട്. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള പ്രോട്ടീസിന് ഏറ്റവും കുറഞ്ഞ വ്യത്യാസത്തില്‍ പോലും ജയിച്ചാല്‍ സെമിയിലെത്തും. ഇനി മത്സരം മഴയില്‍ ഉപേക്ഷിച്ചാല്‍ പോലും ദക്ഷിണാഫ്രിക്കയ്ക്ക് പ്രശ്നമില്ല. കാരണം, അവര്‍ക്ക് നാല് പോയിന്റ് ലഭിക്കും. അതായത് ഓസ്ട്രേലിയയുടേതിന് തുല്യമാകും. അതിനാല്‍, കടുത്ത നിര്‍ഭാഗ്യം ഉണ്ടായില്ലെങ്കില്‍ ദക്ഷിണാഫ്രിക്ക സെമിയില്‍ കടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News