
ഐപിഎല്ലിൽ ചെന്നൈയ്‌ക്കെതിരെ എൽ ക്‌ളാസിക്കോയ്ക്ക് ഒരുങ്ങുന്ന മുംബൈയ്ക്ക് ഒരു സന്തോഷവാർത്ത. ഏറെ പ്രതീക്ഷകളോടെ ടീം സ്വന്തമാക്കിയ ഇംഗ്ലീഷ് ഓൾറൗണ്ടർ വിൽ ജാക്‌സ് ഉടൻ ടീമിനൊപ്പം ചര്മ്മ എന്നാണ് റിപ്പോർട്ട്.
2025 ലെ ലേലത്തിൽ 5.25 കോടി രൂപയ്ക്ക് വാങ്ങുകയും പിന്നീട് 2026 സീസണിൽ നിലനിർത്തുകയും ചെയ്ത താരം കഴിഞ്ഞ ലോക കപ്പിൽ ഇംഗ്ലണ്ടിനെ സെമിഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്. കഴിഞ്ഞ സീസണിൽ 13 മത്സരങ്ങളിൽ നിന്ന് 233 റൺസും 6 വിക്കറ്റുകളും നേടിയ ജാക്സ്, ലോകകപ്പിൽ 226 റൺസും 9 വിക്കറ്റുകളും നേടി.
എന്നാൽ മുംബൈ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ടു താരം സീസണിലെ ആദ്യ അഞ്ചു മത്സരങ്ങളിൽ നിന്നും വിട്ടുനിന്നു. ഇതിനു കാരണം വ്യക്തിപരമായ കാര്യങ്ങളാണെന്ന് മാത്രമാണ് ലഭിച്ച വിശദീകരണം.എന്നാൽ നിർണ്ണായകമായ പോരാട്ടത്തിന് മുൻപ് താരം ടീമിലേക്ക് തിരിച്ചെത്തുന്നത് മുംബൈ ആരാധകർക്കും മാനേജ്മെന്റിനും ഒരേ സമയം ആത്മവിശ്വാസവും ആശ്വാസവും ആവും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

