ആംബിയർ N8;പുതിയ ഇലക്ട്രിക് സ്‍കൂട്ടർ പുറത്തിറക്കി എനിഗ്മ

പുതിയ ഇലക്ട്രിക് സ്‍കൂട്ടർ പുറത്തിറക്കി എനിഗ്മ ഓട്ടോമൊബൈൽസ്. മധ്യപ്രദേശ് ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമ്മാതാക്കൾ ആണ് ആംബിയർ N8 എന്നു പേരുള്ള സ്കൂട്ടർ പുറത്തിറക്കിയത്.

ഈ സ്‍കൂട്ടറിന് ഒറ്റ ചാർജിൽ 200 കിലോമീറ്റർ റേഞ്ചും ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് നാല് മണിക്കൂറിനുള്ളിൽ പൂർണ്ണമായി ചാര്‍ജ്ജ് ചെയ്യാനാകുമെന്ന് കമ്പനി അവകാശപ്പെട്ടു.ഇതിന്റെ ഓൺലൈൻ ബുക്കിംഗ് എനിഗ്മ ഓട്ടോമൊബൈൽസ് ആരംഭിച്ചു. 1.5 ലക്ഷം രൂപ മുതൽ 1.10 ലക്ഷം രൂപ വരെയാണ് പുതിയ ഇലക്ട്രിക്ക് സ്കൂട്ടറിന്റെ ഷോറൂം വില.ഗ്രേ, വൈറ്റ്, ബ്ലൂ, മാറ്റ് ബ്ലാക്ക്, സിൽവർ എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ N8 തണ്ടർസ്റ്റോം ലഭ്യമാണ്.

ALSO READ:ആൻഡ്രോയിഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സപ്പോർട്ട് ഗൂഗിൾ അവസാനിപ്പിക്കുന്നു

മണിക്കൂറിൽ 45 മുതൽ 50 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഇതിന് കഴിയും.അതിവേഗ സ്‌കൂട്ടറിൽ 1500 വാട്ട് മോട്ടോറും 63V 60AH ശേഷിയുള്ള ലിഥിയം ഫെറോ ഫോസ്ഫേറ്റ് ബാറ്ററിയും സജ്ജീകരിച്ചിരിക്കുന്നു. റൈഡർ ഉൾപ്പെടെ 200 കിലോഗ്രാം ലോഡ് കപ്പാസിറ്റിയാണ് ഇതിനുള്ളത്. എളുപ്പമുള്ള ചരക്ക് ഗതാഗതത്തിനായി, 26 ലിറ്റർ ബൂട്ട് സ്പേസ് വാഗ്ദാനം ചെയ്യുന്ന തരത്തിലാണ് ആംബിയർ N8 രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ALSO READ: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാം;അവസാന തീയതി ജൂലായ് 31

സാങ്കേതികവിദ്യയുടെ കാര്യത്തിൽ, മൊബൈൽ ഫോണുകളിലെ എനിഗ്‍മ ഓണ്‍ കണക്ട് ആപ്പുമായി സ്കൂട്ടറിനെ ബന്ധിപ്പിക്കാൻ കഴിയും. സ്കൂട്ടറിൽ കണക്റ്റു ചെയ്‌ത പ്രവർത്തനങ്ങൾ ആക്‌സസ് ചെയ്യാൻ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News