വർക്കലയിലെ ജലസാഹസികത ആസ്വദിക്കാം; ജെറ്റ് സ്‌കി ഡ്രൈവിങ്ങുമായി മന്ത്രി മുഹമ്മദ് റിയാസ്

മന്ത്രി പി. എ. മുഹമ്മദ് റിയാസിന്റെ ജെറ്റ് സ്‌കി ഡ്രൈവിങിന് കയ്യടിച്ച് ജനം. ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യാൻ എത്തിയ മന്ത്രി മുഹമ്മദ് റിയാസ് ജലസാഹസികത ആസ്വദിച്ച് വർക്കലയെ കയ്യിലെടുത്താണ് മടങ്ങിയത്. വിനോദ സഞ്ചാര വകുപ്പിന്റെ കേരളത്തിലെ ഏഴാമത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് ആയിരുന്നു വർക്കലയിൽ ഉദ്‌ഘാടനം ചെയ്തത്.

ALSO READ: സർക്കാരിന് കിട്ടുന്ന എല്ലാ പരാതികളിലും മറുപടിയുണ്ടാകും: മന്ത്രി കെ രാജൻ

അതേസമയം കേരളമാകെ തരംഗമായ ഫ്ലോട്ടിങ് ബ്രിഡ്ജ് തിരുവനന്തപുരം ജില്ലയിലെ വർക്കലയിലും വന്നതോടെ ജനങ്ങൾ ആവേശത്തിലാണ്. ഫ്ലോട്ടിങ് ബ്രിഡ്ജിനൊപ്പം തന്നെ ജെറ്റ് സ്‌കി, ബനാന ബോട്ട്, ജെറ്റ് അറ്റാക്ക്, സ്പീഡ് ബോട്ട്, ക്രേസി സോഫ, പാര മോട്ടോറിങ് എന്നിങ്ങനെ വിവിധ സാഹസിക വിനോദ സഞ്ചാര പരിപാടികൾ വർക്കലയിൽ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ദിവസം മന്ത്രി തന്നെ വർക്കല ബീച്ചിലെ സാഹസിക ടൂറിസം പരിപാടികൾ നേരിട്ട് പരിചയപ്പെടുത്തിയത് കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് ഊർജ്ജമേകും.

രാജ്യത്തെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് വർക്കലയെന്നും ജലസാഹസിക ടൂറിസത്തിന് വലിയ സാധ്യതയുള്ള സ്ഥലമാണ് ഇതെന്നും മന്ത്രി പറഞ്ഞു. വാട്ടർ സ്പോർട്സിന്റെയും സാഹസിക വിനോദ സഞ്ചാരത്തിന്റെയും ഇന്ത്യയിലെ പ്രധാനപ്പെട്ട കേന്ദ്രമായി വർക്കലയെ മാറ്റുവാനാണ് ലക്ഷ്യം വെക്കുന്നത്. കേരളത്തിൽ ബീച്ച് ടൂറിസം വികസിപ്പിക്കുന്നതിനായി കടലോര ജില്ലകളിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് ഉൾപ്പെടെ വിവിധ ജലസാഹസിക പദ്ധതികൾ നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികളെ ഉൾപ്പെടെ പ്രത്യേകമായി പരിശീലിപ്പിച്ച് നിയമിക്കുന്നുണ്ട്. തൊഴിൽ സാധ്യതയും പ്രദേശവാസികളുടെ വരുമാന വർധനവും ഇതിലൂടെ സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു.

ALSO READ:2023 ൽ ഏറ്റവും കൂടുതൽ ബ്രേക്ക് ഫാസ്റ്റ് ഓ‍ർഡർ ചെയ്ത നഗരമായി ബെംഗളൂരു

ടൂറിസത്തിന്റെ ഈ മുന്നേറ്റത്തിന് എതിരെ ഒരു ലോബി പ്രവർത്തിക്കുന്നുണ്ട്. തൃശൂരിൽ ചാവക്കാട് ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു എന്ന വ്യാജ പ്രചരണത്തിന് പിന്നിൽ ഈ ലോബി ആണ്. അന്ന് വാർത്തകൾ ആഘോഷമാക്കിയവർ ഇപ്പോൾ ചാവക്കാട് ഒന്ന് പോയി നോക്കണം. അവിടെ ഫ്ലോട്ടിങ് ബ്രിഡ്ജ് ഒരു കുഴപ്പവുമില്ലാതെ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇനിയും കൂടുതൽ കടലോര ജില്ലകളിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് ആരംഭിക്കുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News