മസിനഗുഡി വഴി ഊട്ടിയിലേക്ക്; പ്രകൃതി സഞ്ചാരികളുടെ പ്രിയപ്പെട്ടയിടം

മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള യാത്ര സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. പ്രകൃതിഭംഗി നിറഞ്ഞ വനത്തിനുള്ളിലെ മനോഹരമായ ഒരു ഗ്രാമമാണ് മസിനഗുഡി. ഊട്ടിയില്‍ നിന്നും ഏകദേശം 30 കിലോമീറ്റര്‍ ദൂരമുണ്ട് മസിനഗുഡിയിലേക്ക്. കാടിനകത്തൂടെ പോകുന്ന വഴിയിൽ നിരവധി മൃഗങ്ങളെ കാണാം. ഏതുസമയം പോയാലും ആനകളെയും കാട്ടുപോത്തുകളെയും മയിലുകളെയും മാന്‍കൂട്ടങ്ങളെയും കാണാം.

ALSO READ: സിംഹാസനം സ്വമേധയാ ഉപേക്ഷിച്ച് മാര്‍ഗ്രേത രാജ്ഞി; പുതിയ ഡെൻമാർക്ക്‌ രാജാവ്‌ ഫ്രെഡറിക്‌ പത്താമൻ

സാഹസികത ഇഷ്ട്ടപ്പെടുന്നവർക്കും ഈ യാത്ര വളരെ ഇഷ്ടപെടും. ഊട്ടിയിലേക്കുള്ള യാത്രയില്‍ ഈ റോഡിൽ മുപ്പത്തിയാറ് ഹെയര്‍പിന്‍ വളവുകളോടു കൂടിയൊരു ചുരം കയറണം. തമിഴ്‌നാട് -കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മുതുമല ദേശീയോദ്യാനത്തിനടുത്താണ് മസിനഗുഡി സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലമാണ് മുതുമല നാഷണല്‍പാര്‍ക്ക്.മസിനഗുഡി റോഡ്, ഊട്ടി മൈസൂര്‍ റോഡില്‍ സന്ധിക്കുന്ന തെപ്പക്കാട് ആനക്ക്യാമ്പ് പ്രസിദ്ധമാണ്.

മസിനഗുഡിയിൽ നിന്ന് ഗൂഡലൂര്‍ എത്താന്‍ ഏകദേശം 25 കിലോമീറ്റര്‍ ഉണ്ട്. മുതുമല – മസിനഗുഡി- ഊട്ടി റോഡുകൾ പ്രകൃതി രമണീയത നിറഞ്ഞു നിൽക്കുന്നു. ഇവിടേക്കുള്ള യാത്രയിൽ വളരെ ശ്രദ്ധയോടെ വാഹനമോടിക്കണം.

ALSO READ: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം; ജനറല്‍ നരവനെയുടെ പുസ്തകത്തിന്റെ ഓര്‍ഡറുകള്‍ റദ്ദാക്കി ആമസോണ്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News