
എന്റെ കേരളം പ്രദർശന വിപണനമേളക്ക് കോട്ടയത്ത് തുടക്കമായി. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളം ലോകത്തിൻ്റെ നെറുകയിലേക്ക് ഉയരുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മന്ത്രി വി എൻ വാസവൻ പറഞ്ഞു.
വർണാഭമായ സാംസ്‌കാരിക ഘോഷയാത്രയോടെയാണ് എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് കോട്ടയത്ത് തുടക്കം കുറിച്ചത്. തിരുനക്കര മൈതനാത്തു നിന്നാരംഭിച്ച് ഘോഷയാത്ര നാഗമ്പടം സമാപിച്ചു. 33 സർക്കാർ വകുപ്പുകളും സ്‌പോർട്‌സ് കൗൺസിൽ, തൊഴിലുറപ്പ് വിഭാഗം ജീവനക്കാർ, സഹകരണ സ്ഥാപനങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മ സേനാംഗങ്ങൾ, തദ്ദേശ സ്ഥാപന പ്രതിനിധികൾ തുടങ്ങിവർ സാംസ്‌കാരിക ഘോഷയാത്രയിൽ അണിനിരന്നു. തുടർന്ന് നടന്ന സമ്മേളത്തിൽ മന്ത്രി വി എൻ വാസവൻ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു.
Also Read: കേരളത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആരും അറിയരുത് എന്ന് നിർബന്ധമുള്ളവരുണ്ട്: മുഖ്യമന്ത്രി പിണറായി വിജയൻ
ചടങ്ങിൽ ഗവൺമെൻ്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് അദ്ധ്യക്ഷനായി. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ മേധാവികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് മുഖ്യമന്ത്രി ഈ മാസം 29ന് കോട്ടയത്ത് ജനങ്ങളുമായി സംവദിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

