എന്റെ കേരളം പ്രദര്‍ശന വിപണനമേള : മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു, രണ്ട് പുരസ്‌കാരങ്ങള്‍ കൈരളി ന്യൂസിന്

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി കൊല്ലം ജില്ലയിൽ നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരങ്ങള്‍ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് ചേമ്പറില്‍ സമ്മാനിച്ചു.

ദൃശ്യമാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടര്‍ കൈരളി ടി.വി.ന്യൂസ് എഡിറ്റർ രാജ്കുമാര്‍, മികച്ച ക്യാമറപേഴ്‌സണ്‍ കൈരളി ടി.വി.യിലെ അയ്യപ്പദേവ്, അച്ചടി മാധ്യമത്തിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം മാധ്യമം പത്രത്തിലെ കറസ്‌പൊണ്ടന്റ് ബീന അനിത, മികച്ച ഫൊട്ടോഗ്രഫര്‍ അവാര്‍ഡ് മാധ്യമം പത്രത്തിലെ അനസ് മുഹമ്മദ്, എന്നിവര്‍ക്കാണ് 5,000 രൂപ, ശില്‍പം, സാക്ഷ്യപത്രം എന്നിവ അടങ്ങുന്ന പുരസ്‌കാരങ്ങള്‍ ലഭിച്ചത്.

Also read: പ്രതീക്ഷിച്ചത് ക്യൂട്ട്നെസ്സ്, കിട്ടിയത് മറ്റൊരു ക്യൂട്ട്നെസ്സ്; അമ്മയുടെ റീൽ പരീക്ഷണത്തിൽ പേടിച്ച് കുരുന്ന്

മുന്‍ മാധ്യമപ്രവര്‍ത്തകനും മാര്‍ ഇവാനിയോസ് കോളേജിലെ ജേണലിസം വകുപ്പ് മുന്‍ മേധാവിയുമായ ഡോ. എസ്. ആര്‍. സഞ്ജീവ്, മുന്‍ മാധ്യമപ്രവര്‍ത്തകനും കേരള സര്‍വകലാശാലയിലെ മലയാള വിഭാഗം അധ്യാപകനുമായ ഡോ. ടി.കെ. സന്തോഷ് കുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News