2025 മോഹൻലാൽ തൂക്കിയോ… തീയേറ്ററുകളിൽ വിജയം കൊയ്ത് അഞ്ച് സിനിമകൾ

mohanlal hits in 2025

നിരവധി സിനിമകൾ തീയേറ്ററുകളിൽ എത്തിയ വർഷമാണ് 2025. അതിൽ നിരവധി വേറിട്ട സിനിമകൾ ഇറങ്ങി. പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകളും ഒട്ടനവധിയാണ്. താര നിരയോ വൻഹൈപ്പുകളോ ഇല്ലാതെ തീയേറ്ററുകളിൽ എത്തി ഹിറ്റടിച്ച സിനിമകളും ഉണ്ട്. എന്നാൽ ഈ വർഷം മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാൽ തീയേറ്ററുകളിൽ വലിയ ഓളം സൃഷ്ടിച്ചിരുന്നു. അ‍ഞ്ച് സിനിമകളാണ് മോഹൻലാലിൻ്റേതായി ഇത്തവണ വലിയ കളക്ഷനുകൾ നേടിയത്.

പ്രിഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാനിലൂടെയാണ് ലാലേട്ടൻ ഈ വർഷം കളം പിടിച്ചത്. പിന്നീടങ്ങോട്ട് വിവധ സിമികളിലൂടെ നേടിയത് 584 കോടി രൂപയാണ്. എമ്പുരാൻ, തുടരും, ഹൃദയപൂർവം എന്നിവയും ഛോട്ടാ മുംബൈ, രാവണപ്രഭു, എന്നീ റീ റിലീസുകളുമാണ് വിജയക്കൊടി പാറിച്ചത്. എമ്പുരാൻ ആദ്യ ദിനം തന്നെ നേടിയത് 14 കോടി രൂപയാണ്. ആഗോള ബിസിനസ് വഴി 265.50 കോടിയാണ് സിനിമ നേടിയത്.

Also read; പേട്രിയറ്റ് മുതൽ ദൃശ്യം 3 വരെ; 2026 ൽ മനസ് കീഴടക്കാൻ ഇറങ്ങുന്ന മാസ് ചിത്രങ്ങൾ ഇതാ

തരുൺമൂർത്തി സംവിധാനം ചെയ്ത തുടരും ഏറെ ശ്രദ്ധേയമായ ചിത്രമാണ്. സിനിമയിൽ മോഹൻലാലിൻ്റെ പ്രകടനം ജനങ്ങൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. മോഹൻലാലിന്റെ തുടർച്ചയായ 200 കോടി സിനിമയായിരുന്നു തുടരും. 118 കോടിയാണ് സിനിമ കേരളത്തിൽ നിന്നും നേടിയത്. ആഗോള ബോക്സ് ഓഫീസിൽ 233.61 കോടിയാണ് സിനിമയുടെ നേട്ടം. വരും വർഷവും മോഹൻലാലിൻ്റെ നിരവധി സിനിമകൾ തീയേറ്ററുകളിൽ എത്താനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News